‘ആറാട്ടണ്ണ’നെതിരെ പരാതി നൽകിയ നടിമാരെ ആക്ഷേപിച്ചു: വ്‌ളോഗര്‍ ‘ചെകുത്താനെ’തിരെ പരാതി

ആലപ്പുഴ: സാമൂഹികമാധ്യമങ്ങളില്‍ ‘ചെകുത്താന്‍' എന്നറിയപ്പെടുന്ന വ്‌ളോഗര്‍ അജു അലക്‌സിനെതിരേ നടിയുടെ പരാതി. നടി ഉഷ ഹസീനയാണ് ‘ചെകുത്താനെ'തിരേ പോലീസില്‍ പരാതി നല്‍കിയത്. വ്‌ളോഗറായ ‘ആറാട്ടണ്ണന്‍' എന്ന സന്തോഷ് വര്‍ക്കി അറസ്റ്റിലായ കേസില്‍ പരാതിക്കാരായ നടിമാരെ അധിക്ഷേപിച്ചതിനാണ് വ്‌ളോഗര്‍ ചെകുത്താനെതിരേ നടി ഉഷ ഹസീന പോലീസില്‍ പരാതി നല്‍കിയത്. ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീര്‍ന്നുപോകുമെന്നുമാണ് ചെകുത്താന്‍ യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്. ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. പരാതിയും വീഡിയോയിലെ പരാമര്‍ശങ്ങളും പരിശോധിച്ച് തുടര്‍നടപടികള്‍ എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തേ സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശം നടത്തിയതിന് സന്തോഷ് വര്‍ക്കിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ നടിമാരുടെ പരാതിയിലാണ് സന്തോഷ് വര്‍ക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇതിനിടെയാണ് സന്തോഷ് വര്‍ക്കിക്കെതിരേ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച് വ്‌ളോഗര്‍ ‘ചെകുത്താന്‍' എന്ന അജുഅലക്‌സ് സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
TAGS : CHEKUTHAN | SANTHOSH VARKI
SUMMARY : Actresses who filed a complaint against ‘Arattanna' were criticized: files complaint against Vlogger ‘Chekuthan'



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.