BENGALURU UPDATES

ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ എസ്‌ജി പാളയത്ത് ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തവരെക്കെരെ സെക്കന്റ് ക്രോസില്‍ ഇന്നലെ രാവിലെയാണു സംഭവം. മുദ്ദമ്മ (68), മകൾ സുധ (38), സുധയുടെ മകൻ മൗനിഷ് (14) എന്നിവരെയാണ് വിഷം ഉള്ളിൽ ചെന്നു മരിച്ചനിലയിൽ കണ്ടെത്തിയത്.

തമിഴ്‌നാട്ടിൽ നിന്നുള്ളഇവര്‍ ഏറെക്കാലമായി ബെംഗളൂരുവിലായിരുന്നു താമസം. ഞായറാഴ്ച ധർമ്മപുരിയിൽ ഒരു ക്ഷേത്രം സന്ദർശിക്കാൻ പോയി മൂവരും വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പിറ്റെദിവസം ഏറെ നേരം കഴിഞ്ഞിട്ടും ഇവര്‍ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അയൽക്കാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

പോലീസ് പറയുന്നതനുസരിച്ച്, അമ്മയും മകളും കടക്കെണിയിലായിരുന്നു, കട ബാധ്യതയെ തുടർന്നു ജീവനൊടുക്കിയതാകാമെന്നാണ് നിഗമനം. ഭർത്താവിൽ നിന്നും വേർപിരിഞ്ഞ സുധ അമ്മയുമൊത്തു വീട്ടുജോലി ചെയ്ത‌താണു കഴിഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു. സുദ്ദഗുണ്ടേപാളയ പോലീസും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
SUMMARY: 3 members of a family found dead at home

▪️ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

 

NEWS DESK

Recent Posts

വൈദ്യുതലൈനിൽ തട്ടി പരിശീലന വിമാനം തകർന്നുവീണു

ഭോപ്പാൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ 33 കെ​​വി വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി പ​​രി​​ശീ​​ല​​ന വി​​മാ​​നം ത​​ക​​ർ​​ന്നു വീ​​ണു. പൈ​​ല​​റ്റി​​നും മ​​റ്റൊ​​രാ​​ൾ​​ക്കും പ​​രു​​ക്കേ​​റ്റു. റെ​​ഡ്‌​​വാ​​ർ​​ഡ്…

3 minutes ago

എറണാകുളം പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു

കൊച്ചി: എറണാകുളം പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59)…

16 minutes ago

ആദ്യഘട്ട വിധിയെഴുത്ത്; ഏ​ഴു ജി​ല്ല​ക​ളിലെ വോട്ടെടുപ്പ് ആരംഭിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിയോടെ…

22 minutes ago

റോട്ട്‌വൈലർ ആക്രമണത്തിൽ യുവതി മരിച്ച സംഭവം; നായയുടെ ഉടമ അറസ്റ്റിൽ

ബെംഗളൂരു: ദാവണഗരെയിൽ റോട്ട്‌വൈലർ ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ നായയുടെ ഉടമയെ ദാവണഗെരെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ശൈലേന്ദ്ര…

58 minutes ago

ക്രിസ്മസ്-പുതുവത്സര അവധി: കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് റെയില്‍വേ, നിലവിലുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത്,…

2 hours ago

അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി; പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

തിരുവനന്തപുരം: ഐഎഫ്എഫ്കെ (IFFK) സ്ക്രീനിംഗിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സംവിധായകനും മുൻ എംഎൽഎയും സിപിഎം സഹയാത്രികനുമായ പി.ടി…

2 hours ago