ASSOCIATION NEWS

ആശ്രിത ഭവനില്‍ കഴിയുന്ന 48 കാരിയെ കാണാതായി; കേളി ബെംഗളൂരു തുണയായി, കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു

ബെംഗളൂരു: ആശ്രിത ഭവനിൽ വർഷങ്ങളായി കഴിയുന്ന മാനസിക അസ്വാസ്ഥ്യം ഉള്ള യുവതി വീടുവിട്ടിറങ്ങി. കേളി പ്രവർത്തകരുടെ സമയോചിത ഇടപെടലിനെ തുടർന്ന് യുവതിയെ കണ്ടെത്തി ആശ്രിത ഭവനത്തിൽ തിരിച്ചേൽപ്പിച്ചു. ഇടുക്കി വെള്ളക്കയം സ്വദേശിനിയായ 48 കാരിയാണ് ആശ്രിതഭവനം വിട്ട് ഇറങ്ങിയത്.

കഴിഞ്ഞ 10 വർഷത്തോളമായി ഇവർ മദര്‍ തേരസ മിഷനറീസ് ഓഫ് ചാരിറ്റിക്ക് കീഴിലുള്ള എം.എസ് പാളയത്തെ മദർ തെരേസ ഹോമിൽ താമസക്കാരിയാണ്. അഭയകേന്ദ്രം വിട്ടിറങ്ങിയ ഇവർ ബെംഗളൂരു ലക്ഷ്മിപുര പ്രസാദ് ഗ്ലോബൽ ആശുപത്രിക്ക് മുമ്പിൽ അലഞ്ഞു തിരിയുന്നത് കണ്ട ആളുകളാണ് കേളി ബെംഗളൂരു പ്രവർത്തകർക്ക് വിവരം നൽകിയത്. കേളി പ്രവർത്തകർ സ്ഥലത്തെത്തി യുവതിയോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ വ്യക്തമായ ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ മദർ തെരേസ ഹോമിലെ അന്തേവാസിയാണെന്ന് വ്യക്തമായത്. ഇവരുടെ നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായില്ല. തുടർന്ന് വിദ്യാരണ്യ പോലീസിൽ വിവരമറിയിക്കുകയും മദർ തെരേസ ഹോം അധികൃതരുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ ഏൽപ്പിക്കുകയുമായിരുന്നു.

കേളി ബെംഗളൂരു സാംസ്കാരിക വേദി പ്രവർത്തകരായ ശ്രുതി, നൂഹ, ടിജോ, ജാഷിര്‍ പൊന്ന്യം, സുരേഷ് പാൽക്കുളങ്ങര എന്നിവരാണ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
SUMMARY: 48-year-old woman living in Ashritha Bhavan went missing; Keli Bengaluru helped, found her and returned her.

NEWS DESK

Recent Posts

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാനായി പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല

തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്നുപേരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പാലോട്…

14 seconds ago

കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: എസ് ഐ ആർനെതിരായ കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ്…

1 hour ago

കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് കോളേജിൽ ബോധവത്‌കരണ പരിപാടി

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ്  കോംപോസിറ്റ് പിയു കോളേജിൽ ജീവൻ ഭീമാ നഗർ ട്രാഫിക് പോലീസ് ബോധവത്‌കരണ…

1 hour ago

സൂറത്തിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; ക്യാമ്പസിൽ വിദ്യാർഥികളുടെ പ്രതിഷേധം

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് ജീവനൊടുക്കിയത്. ഇന്ന് പൂലര്‍ച്ചെ ഹോസ്റ്റല്‍…

1 hour ago

ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യഹർജി ഇന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇന്ന് കൊ​ല്ലം…

2 hours ago

ശബരിമല പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു; തീര്‍ഥാടകര്‍ സുരക്ഷിതര്‍

പത്തനംതിട്ട: ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക്‌ അയ്യപ്പഭക്തരുമായി വന്ന ബസ്സാണ് തീപിടിച്ചത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്…

2 hours ago