LATEST NEWS

സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാർത്ത പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവും പത്ത് ലക്ഷം പിഴയും; നിയമവുമായി കർണാടക

ബെംഗളുരു: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ നിയമ നിര്‍മാണത്തിന് ഒരുങ്ങി കർണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ നിയമത്തിന്റെ കരട് നിയമസഭയിൽ വെച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനും കനത്ത നടപടി സ്വീകരിക്കാനും നിയമം നടപ്പിലാകുന്നതോടെ സർക്കാറിന് കഴിയും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും പരമാവധി 10 ലക്ഷം രൂപ പിഴയും ലഭിക്കും. തെറ്റായ വിവരങ്ങൾ കൈമാറുകയും അത് പൊതുജനാരോഗ്യം, പൊതു സുരക്ഷ, പൊതു സമാധാനം തുടങ്ങിയവക്ക് വെല്ലുവിളികൾ ഉയർത്തുകയും ചെയ്താൽ 2 മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പൂർണ്ണമായും നിരോധിക്കുക എന്നതാണ് നിയമനിർമ്മാണത്തിന്റെ ലക്ഷ്യം. കരട് നിയമപ്രകാരം, സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ ആറ് അംഗങ്ങളുള്ള ഫേക്ക് ന്യൂസ് ഓൺ സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. കന്നഡ-സാംസ്കാരിക മന്ത്രി എക്സ്-ഒഫീഷ്യോ ചെയർപേഴ്‌സൺ, നിയമസഭയിൽ നിന്നും നിയമനിര്‍മാണസഭയിൽ നിന്നും ഓരോ അംഗം, സോഷ്യൽ മീഡിയ കമ്പനികളെ പ്രതിനിധീകരിക്കുന്ന രണ്ട് അംഗങ്ങൾ, സെക്രട്ടറിയായി നിയുക്തനായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എന്നിവർ അതോറിറ്റിയിൽ അംഗങ്ങളാകും.

തെറ്റായ വിവരങ്ങൾ ലക്ഷ്യമിടുന്നതിനൊപ്പം, സ്ത്രീവിരുദ്ധമോ, സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതോ ആയ പോസ്റ്റുകൾ ഉൾപ്പെടെ, സ്ത്രീകളെ അധിക്ഷേപിക്കുന്നതോ, അശ്ലീലമോ, അപമാനിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ മേൽനോട്ടം അതോറിറ്റി വഹിക്കും. സനാതന വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും അനാദരിക്കുന്നതോ, അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം നിരോധിക്കാനും ബിൽ നിർദ്ദേശിക്കുന്നു.

കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കും. ഓരോ പ്രത്യേക കോടതിയിലും കുറഞ്ഞത് ഒരു പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കും.

ഇന്ത്യയിലെ ജനസംഖ്യയുടെ 27% പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. ചൈനക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണെന്നും കരടിൽ പറയുന്നു. “ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തി സോഷ്യൽ മീഡിയയാണ്, എന്നാൽ അതിന്റെ ഉപയോഗത്തിലും ജാഗ്രത ആവശ്യമാണ്. ഒരു ചെറിയ വ്യാജ വാർത്തയ്ക്ക് രാജ്യമെമ്പാടും ഒരു കോളിളക്കം സൃഷ്ടിക്കാൻ കഴിയുമെന്നും കരടിൽ പറയുന്നു.

SUMMARY: 7 years imprisonment and 10 lakh fine for spreading fake news on social media; Karnataka with law

 

NEWS DESK

Share
Published by
NEWS DESK

Recent Posts

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികൾ താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഇന്ന്…

1 hour ago

അഹമ്മദാബാദ് വിമാനാപകടം; എയര്‍ ഇന്ത്യയില്‍ നടപടി, ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നീക്കും

മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) എയർ ഇന്ത്യയ്ക്ക്…

1 hour ago

സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 325 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സ്‌കൂള്‍ പരിസരങ്ങളിലുള്ള 1502 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. ജൂണ്‍ 18, 19 തീയതികളില്‍…

1 hour ago

റീൽസ് കാണുന്നതുമായി ബന്ധപ്പെട്ട തർക്കം; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

ബെംഗളൂരു: റീൽസ് കാണുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തർക്കത്തിനോടുവില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഉഡുപ്പി ബ്രഹ്മവാര താലൂക്കിലെ ഹിലിയാന ഗ്രാമത്തിലെ…

1 hour ago

രാജ്യത്ത് ആദ്യം; സിം ഇല്ലാതെ 5ജി അതിവേഗ ഇന്‍റർനെറ്റ് സേവനം ആരംഭിച്ച് ബി‌എസ്‌എൻ‌എൽ

ഹൈദരാബാദ്: സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് പുറത്തിറക്കി ബി.എസ്.എൻ.എൽ. ജൂൺ 18ന് ബി.എസ്.എൻ. എൽ അതിന്‍റെ 5ജി സർവീസിന്‍റെ…

2 hours ago

മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച…

4 hours ago