ബെംഗളൂരു: മംഗളൂരു സുഹാസ് ഷെട്ടി കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റിൽ. ബജ്‌പെ ശാന്തിഗുഡ്ഡെ സ്വദേശി അബ്ദുൾ റസാഖിനെ (59) ആണ് മംഗളൂരു സിറ്റി സിസിബി പോലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് മുസമ്മിലിന്റെ പിതാവും മറ്റൊരു പ്രതിയായ നൗഷാദ് വാമഞ്ചൂർ എന്നറിയപ്പെടുന്ന ചോട്ടെ നൗഷാദിന്റെ ഭാര്യാപിതാവുമാണ് ഇയാൾ. റസാഖ് മറ്റ് പ്രതികളുമായും ഗൂഢാലോചന നടത്തിയതായും കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാൻ സഹായിച്ചതായും പറയപ്പെടുന്നു.
മെയ് ഒന്നിനാണ് കിന്നിപ്പടവ് ബാജ്‌പെയില്‍ വെച്ച് അകരാമി സംഘം സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ അന്വേഷണം തുടരുകയാണ്, കേസിൽ ഉൾപ്പെട്ട ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.