ബെംഗളൂരു: ഉഡുപ്പിയില്‍ അനധികൃതമായി കന്നുകാലി കടത്തും ബീഫ് വ്യാപാരവും നടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഷിരുരു ഗ്രാമത്തിലെ കേലപേട്ട് ഉസ്മാനിയ മൊഹല്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മുഹമ്മദ് സാജിദ് എന്ന യുവാവ് ആണ് പിടിയിലായത്.
ഇറച്ചി വ്യാപാരത്തിനായി ഇയാള്‍ നാല് കന്നുകാലികളെ നിയമവിരുദ്ധമായി കൈവശം വച്ചതായും അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് കര്‍ണാടക കശാപ്പ് തടയല്‍, കന്നുകാലി സംരക്ഷണ നിയമം, 2020 ലെ സെക്ഷന്‍ 7, 12, ക്രൈം നമ്പര്‍ 114/2025 പ്രകാരം ബൈന്ദൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ നിയമനടപടികള്‍ക്കായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.