അമേരിക്കയിലേക്ക് അപകടകാരിയായ ഫംഗസിനെ കടത്താൻ ശ്രമിച്ച രണ്ട് ചൈനീസ് ഗവേഷകരെ എഫ് ബി ഐ അറസ്റ്റ് ചെയ്തതു. മിഷിഗണ്‍ സർവകലാശാലയിലെ ഗവേഷണ വിഭാഗം ജീവനക്കാരിയായ യുങിങ് ജിയാൻ, ഇവരുടെ ആണ്‍സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്. ഗവേഷണ ആവശ്യത്തിനായാണ് ഫംഗസിനെ ഇവർ അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം.
‘ഫ്യൂസേറിയം ഗ്രാമിന്യേറം’ എന്ന കാർഷിക വിളകളെ ബാധിക്കുന്ന ഫംഗസിനെയാണ് ഇരുവരും അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ചത്. ഗോതമ്പ്, ബാർലി, അരി എന്നിവയെ ബാധിക്കുന്ന ഈ ഫംഗസ് മനുഷ്യരിലും കന്നുകാലികളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് എഫ്ബിഐ വ്യക്തമാക്കി.
എല്ലാ വർഷവും ലോകമാകെ കോടിക്കണക്കിന് ഡോളറിൻ്റെ നാശനഷ്ടങ്ങള്‍ വരുത്തുന്ന ഫംഗസാണിതെന്ന് എഫ്ബിഐ തലവൻ കാഷ് പട്ടേല്‍ പറഞ്ഞു. ഗൂഢാലോചന, അമേരിക്കയിലേയ്ക്ക് കള്ളക്കടത്ത്, തെറ്റായ വിവരങ്ങള്‍ നല്‍കല്‍ എന്നിവയടക്കമുള്ള നിരവധി വകുപ്പുകളാണ് ഇരുവർക്കും നേരെ ചുമത്തിയിരിക്കുന്നത്. അമേരിക്കൻ ജനതയെയും സമ്പദ്‌വ്യവസ്ഥയെയും അപകടത്തിലാക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞുവിട്ട ചാരന്മാരാണ് ഇവരെന്നും ആരോപണമുണ്ട്.
TAGS : LATEST NEWS
SUMMARY : Two Chinese researchers arrested for smuggling dangerous fungus into US