LATEST NEWS

ഇടുക്കിയില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു

ഇടുക്കി: ഇടുക്കിയില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചു, കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. കരുണാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ അപ്പാപ്പികട രണ്ടാം ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മടങ്ങവെയാണ് അപകടമുണ്ടായത്.

ചെക്ക് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. യുവാവിനെ പോലിസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീജിത്തിന് ഒരു ഇരട്ട സഹോദരന്‍ കൂടിയുണ്ട്.

SUMMARY: A young man who returned from voting in Idukki drowned in a check dam.

NEWS BUREAU

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി; പോളിങ് 70 ശതമാനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് അവസാനം. പോളിങ് ശതമാനം 70 കടന്നു. മൂന്ന് ജില്ലകളിൽ 70 ശതമാനത്തിന് മുകളിലാണ്…

27 minutes ago

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കണം; ഇടക്കാല ജാമ്യാപേക്ഷയുമായി ഉമര്‍ ഖാലിദ്

ഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇടക്കാല ജാമ്യം തേടി ജെഎന്‍യു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. സഹോദരിയുടെ…

41 minutes ago

കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത നിരീക്ഷണം

തിരുവനന്തപുരം: കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ. പ്രശ്‌നബാധിത ബൂത്തുകളിലെ 27…

2 hours ago

പത്തനംതിട്ടയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ മുപ്പത്‌ പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: പമ്പയില്‍ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. 30 പേർക്ക് പരുക്കേറ്റു. ചക്കുപാലത്തിന് സമീപത്താണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍…

2 hours ago

കണ്ണൂരില്‍ ലീഗ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന്…

4 hours ago

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍; സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുമ്പ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയില്‍ ഡല്‍ഹി റൗസ്…

5 hours ago