ബെളഗാവി അതിര്‍ത്തി പ്രശ്‌നം; കന്നഡികള്‍ക്ക് മഹാരാഷ്ട്രയില്‍ ബുദ്ധിമുട്ടുണ്ടാകരുതെന്ന് ലക്ഷ്മണ്‍ സാവദിയുടെ താക്കീത്

ബെംഗളുരു: ബെളഗാവി അതിര്‍ത്തി പ്രശ്‌നത്തില്‍ മഹാരാഷ്ട്രയില്‍ കന്നഡികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകരുതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി . മഹാരാഷ്ട്രയില്‍ കന്നഡികര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ കര്‍ണാടക സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിിക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി. ബെളഗാവി കര്‍ണാടകയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ വേണ്ടി ഉദ്ധവ് താക്കറെ ശിവസേനക്കാരെ മനവൂര്‍പ്പം ഇളക്കിവിടുന്നുവെന്നും അദേഹം ആരോപിച്ചു. ബെളഗാവി ജില്ലയെ മഹാരാഷ്ട്രയുടെ ഭാഗമാക്കാനായി അതിര്‍ത്തിയില്‍ ശിവസേന പ്രവര്‍ത്തകരും മഹാരാഷ്ട്ര ഏകീകരണ്‍ സമിതിയും പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് ലക്ഷ്മണ്‍ സാവദിയുടെ പ്രസ്താവന.

ബെളഗാവിയെ കര്‍ണാടകയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെളഗാവിയില്‍ ഉത്തര കര്‍ണാടക പതാക ഉയര്‍ത്താനുള്ള നീക്കം പോലീസ് തടഞ്ഞിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍ മറാത്ത വികാരം ഇളക്കിവിട്ട് കലാപമുണ്ടാക്കാന്‍ ശിവസനേ ശ്രമം തുടങ്ങിയതായും ആരോപണമുണ്ട്. അതേസമയം കര്‍ണാടകയുടെ ഒരിഞ്ച് ഭൂമിപോലും വിട്ടുനില്‍കില്ലെന്ന് നിലപാടിലാണ് കര്‍ണാടകക്കാര്‍.ബെളഗാവി അടക്കമുള്ള മറാത്ത സംസാരിക്കുന്നവരുള്ള കര്‍ണാടകയിലെ എണ്ണൂറ് ചെറുഗ്രാമങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇത് സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം