മുഡിഗെരെയില്‍ പ്രളയത്തിൽ ഒലിച്ചുപോയ ഓട്ടോ അഞ്ച് മാസങ്ങൾക്കു ശേഷം കണ്ടെത്തി

ബെംഗളൂരു: കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലുണ്ടായ ശക്തമായ മഴയിലും മണ്ണൊലിപ്പിലുമാണ് ഒലിച്ചുപോയ ഓട്ടോ അഞ്ച് മാസങ്ങൾക്ക് ശേഷം കണ്ടെത്തി.
കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ മുഡിഗെരെ താലൂക്കിലാണ് സംഭവം. പ്രളയത്തിനിടെ മണ്ണിനടിയിലായിപ്പോയ ഓട്ടോറിക്ഷ ആ സമയത്ത് ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ ഉമേഷും നാലു യാത്രക്കരും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ചിക്കമംഗളൂരുവിലെ കൊട്ടിഗെഹെരെയിൽ നിന്ന് മഴയിൽ യാത്രക്കാരെയും കൊണ്ട് ചർമ്മാഡി ചുരം വഴി പോകുമ്പോള്‍ മിനുട്ടുകൾക്കുളളിലാണ് കോഫി എസ്റ്റേറ്റിനു മുന്നിലെ റോഡ് ഒലിച്ചുപോയതെന്ന് ഉമേഷ് പറയുന്നു.

ഓട്ടോ കണ്ടെത്തിയതിനെ തുടർന്ന് ദുരിത ബാധിതർക്കു നൽകുന്ന സഹായത്തിനായി സർക്കാരിനെ സമീപിച്ചെങ്കിലും പ്രകൃതി ദുരിതങ്ങൾ മൂലമുള്ള നാശനഷ്ടങ്ങൾക്കുള്ള സഹായങ്ങളിൽ വാഹനങ്ങൾ ഉൾപ്പെടില്ലെന്നാണ് അവർ അറിയിച്ചത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ഓട്ടോറിക്ഷ. സഹായത്തിനായി ആദ്യം പഞ്ചായത്ത് അധികൃതരെയും പിന്നീട് ഡെപ്യൂട്ടി കമ്മീഷണറെയും ഇൻഷുറൻസ് കമ്പനി അധികൃതരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും ഉമേഷ് പറയുന്നു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം