രാഹുൽ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് അമിത് ഷാ

ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് രാഹുൽ ഗാന്ധിയോട് പരസ്യസംവാദത്തിന് തയ്യാറാണോ എന്ന് വെല്ലുവിളിച്ച് അമിത് ഷാ. പൗരത്വ നിയമ ബോധവത്കരണത്തിന്റെ ഭാഗമായി ഹുബ്ലിയിൽ സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുമായി സംവാദത്തിന് രാഹുൽ തയ്യാറാകണം. സമയവും സ്ഥലവും അദ്ദേഹത്തിന് തിരഞ്ഞെടുക്കാം. എഴുപതു വർഷത്തിനിടെ കോൺഗ്രസ്സിനു പോലും സാധിക്കാത്ത കാര്യങ്ങളാണ് നരേന്ദ്ര മോഡി സർക്കാർ പിന്നിട്ട വർഷങ്ങളിൽ ചെയ്തത്. മതത്തിന്റെ പേരിൽ രാഷ്ട്രത്തെ ഭിന്നിപ്പിച്ചത് കോൺഗ്രസ്സ് ആണ്. കേവലം വോട്ട് ബാങ്ക് മാത്രമാണ് കോൺഗ്രസ്സിന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ അവരിപ്പോൾ പൗരത്വനിയമത്തെ ദുർവ്യാഖ്യാനിച്ച് മുസ്ലീങ്ങളെ തെറ്റിധരിപ്പിക്കുകയാണ്.

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ജനസംഖ്യ 30 ൽ നിന്നും ഏഴ് ശതമാനമായും പാകിസ്ഥാനിൽ 30 ശതമാനത്തിൽ നിന്നും മൂന്ന് ശതമാനമായി കുറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്ന് 27 ശതമാനം ഹിന്ദുക്കൾ കൊല്ലപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അഭയം തേടി ഇന്ത്യയിലെത്തിയ ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ് ഈ നിയമത്തിലൂടെ ഉറപ്പാക്കപ്പെടുന്നത്.
കർണ്ണാക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ, ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് കർജോൽ, ലക്ഷ്മൻ സാവധി, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, മന്ത്രിമാരായ ജഗദീഷ് ഷെട്ടാർ, ശ്രീരാമലു, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ, എം.നാഗരാജ്, സി. പാട്ടീൽ തുടങ്ങിയവർ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം