പൊതു യാത്രാ കാർഡ് യഥാർത്ഥ്യമാകുന്നു

ബി.എം.ടി.സി. ബസുകളിലും ബെംഗളൂരുവിലെ മെട്രോ ട്രൈനുകളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന പൊതു യാത്രാ കാർഡ് (മൊബിലിറ്റി കാർഡ് )ഈ വർഷം അവസാനത്തോടെ യഥാർത്ഥ്യമാകുമെന്ന് അധികൃതര്‍.

ബെംഗളൂരു : ബി.എം.ടി.സി. ബസുകളിലും ബെംഗളൂരുവിലെ മെട്രോ ട്രൈനുകളിലും സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. ഇവ രണ്ടിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന പൊതു യാത്രാ കാർഡ് (മൊബിലിറ്റി കാർഡ് ) ഈ വർഷം അവസാനത്തോടെ യഥാർത്ഥ്യമാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള ഗ്രീൻ, പർപ്പിൾ പാതകളിലെ നാൽപ്പത് മെട്രോ സ്‌റ്റേഷനുകളിലും കാർഡു ഉപയോഗിക്കാം. കൂടാതെ ബി.എം. ടി.സി ബസുകളിലും യാത്രക്കായി ഉപയോഗപ്പെടുത്താം. ബാങ്കുകൾ വഴിയായിരിക്കും കാർഡുകൾ അനുവദിക്കുന്നത്. മൊബൈൽ കാർഡുകൾക്കായി മെട്രോ സ്‌റ്റേഷനുകളിൽ അത്യാധുനിക ഗേറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ബൈയ്യപ്പനഹള്ളി, മൈസൂർ റോഡ് സ്റ്റേഷനുകളിൽ ഇതിന്റെ പണി പൂർത്തിയായിട്ടുള്ളതായും ബി.എം.ആര്‍.സി.എല്‍.അധികൃതർ അറിയിച്ചു. നിലവിലുള്ള മെട്രോ കാർഡുകൾ സ്വീകരിക്കും വിധത്തിൽ ഭാരത് ഇലക്ട്രോണിക്ക് ലിമിറ്റഡാണ് ഗേറ്റുകളുടെ നിർമ്മാണ ചുമതല നിർവഹിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം