ബസ്ഡ്രൈവര്‍ അശ്രദ്ധമായി വാഹനമോടിച്ചു;സീറ്റില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരുക്ക്

ബെംഗളൂരു : ഡ്രൈവര്‍ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിനെ തുടര്‍ന്ന് ബസില്‍ നിന്ന് തെറിച്ച് വീണ് യുവതിക്ക് സാരമായി പരുക്കേറ്റു. തമിഴനാട് കൃഷ്ണഗിരി സ്വദേശിനിയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. കര്‍ണാടകയിലെ അനേക്കലിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് അനേക്കലിലേക്ക് വരുന്ന ബസില്‍ വെച്ചാണ് സംഭവം. അലക്ഷ്യമായും അനിയന്ത്രിതവേഗതയിലും ഓടിച്ച ബസ് റോഡിലെ ഹബ്ബില്‍ തട്ടി ചാടിയതോടെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന യുവതി താഴേക്ക് തെറിച്ചുവീഴുകയായിരുന്നു.

ഇതേതുടര്‍ന്ന് ഇവരുടെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റു. എന്നാല്‍ ഇവരെ ആശുപത്രിയിലെത്തിക്കാതെ അനേക്കലിലെ സ്റ്റോപ്പിലിറക്കി ബസ് ജീവനക്കാര്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ആരോപണം. പിന്നീട് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി. ബസ് അധികൃതര്‍ക്ക് എതിരെ അനേക്കല്‍ പോലിസില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം