യെദ്യൂരപ്പ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും;13 പേര്‍ സത്യപ്രതിജ്ഞ ചെയ്യും

 

ബെംഗളുരു: കര്‍ണാടക മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ട് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് നടക്കും. 13 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തിയ പത്ത് എംഎല്‍എമാര്‍ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇന്ന് ഗവര്‍ണറുടെ സാന്നിധ്യത്തില്‍ നടക്കുക. അതേസമയം നിലവിലെ മന്ത്രിസഭാ വിപുലീകരണത്തില്‍ സ്ഥാനം ലഭിക്കാത്ത എംഎല്‍എമാരുടെ നേതൃത്വത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് സൂചന.

നിയമസഭ അംഗം അല്ലാത്ത സിപി യോഗീശ്വറിന് മന്ത്രി സ്ഥാനം നല്‍കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തിയതയാണ് റിപ്പോര്‍ട്ട്കൂറുമാറി ഉപ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റതിന്റെ പേരിലാണ് എ.എച്ച്.വിശ്വനാഥിനും,എം ടി ബി നാഗരാജിനും അവസരം നല്‍കാത്തത.് എന്നാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് തോറ്റ യോഗേശ്വറി പരിഗണിക്കുമ്പോള്‍ തോല്‍വി ഒരു വിഷയമല്ലെന്ന് ആരോപിച്ച് നാഗരാജും രംഗത്തുണ്ട്.

അതേസമയം യോഗേശ്വറിനെ ഉള്‍പ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്തുണയുമായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായണന്‍ രംഗത്തുവന്നു.യോഗേശ്വരിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുള്ള 10 എംഎല്‍എമാര്‍ സമാന്തര യോഗം ചേര്‍ന്നതും പാര്‍ട്ടിയെ വെട്ടിലാക്കി എം പി എംപി രേണുകാ ചാര്യ, രാജീവ് ഗൗഡ ,മുരുകേശ് നിറാനി, ഹാലപ്പ ആചാര്‍, ശിവരാജ് പാട്ടീല്‍, ബസവരാജ് മട്ടിമട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം .ഇവര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കട്ടീലിനെ കണ്ടു അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം