മൂന്ന് വർഷത്തിനുള്ളിൽ കാസർകോട്ടുനിന്നും തിരുവന്തപുരത്തേക്ക്‌ നാലു മണിക്കൂർ കൊണ്ടുള്ള യാത്ര യാഥാര്‍ത്യമാകും

തിരുവനന്തപുരം: ഉത്തര മലബാറിന്റെ ദീർഘകാലത്തെ യാത്ര പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന. കാസർഗോഡ് മുതൽ തിരുവന്തപുരം വരെ നാലു മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ സാധിക്കുന്ന അതിവേഗ ഗ്രീൻ ഫീൽഡ് റെയിൽവേ പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.

ഒരാൾക്കു 1450 രുപയാണ് പ്രതീക്ഷിക്കുന്ന യാത്ര ചിലവ്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. പദ്ധതിക്കായുള്ള ആകാശ സർവ്വേ ഇതിനോടകം പൂർത്തിയായി.

മൂന്നു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചില വിദേശ ഏജൻസികൾ പദ്ധതിയിൽ മുതൽ മുടക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാൽ പദ്ധതിയുടെ ഭാഗമായി അഞ്ചു ടൌൺ ഷിപ്പുകളും സർവീസ് റോഡുകളും നിർമിക്കും.

വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തെ ആശ്രയിക്കേണ്ട മലബാറിന് ഇത് ആശ്വാസകരമായ വാർത്തയാണ്. തിരുവനന്തപുരം ആർ സി സി യിലും മറ്റും ചികിത്സക്കായി പോകുന്നവർ പോലും 10 മണിക്കൂറിലേറെ ട്രെയിൻ യാത്ര നടത്തിയാണ് ഇപ്പോൾ തിരുവനന്തപുരം എത്തുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം