ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സാഹിത്യമേള 24 ന് ആരംഭിക്കും

ബെംഗളൂരു : ബെംഗളൂരു ക്രൈസ്റ്റ് സർവ്വകലാശാല നടത്തുന്ന പ്രഥമ സാഹിത്യമേള ക്രൈസ്റ്റ് ലിറ്ററേച്ചർ ഫെസ്റ്റിഫൽ ഈ മാസം 24 ന് ആരംഭിക്കും. മാർച്ച് 3 ന് സമാപിക്കും. സാംസ്കാരിക പരിപാടികളും സാഹിത്യ ചർച്ച സംവാദങ്ങളും സാഹിത്യമേളയുടെ ഭാഗമായി നടക്കും. വൈവിധ്യവും ഉൾകൊള്ളലും എന്ന ആശയമാണ് സാഹിത്യമേളയുടെ പ്രമേയം. സാഹിത്യം, കല, സംസ്കാരം, എന്നീ മേഖലകളിൽ നിന്നായി സാഹിത്യ പ്രദർശനം, പഠന ക്ലാസ്സുകൾ, സ്ക്രീനിംഗ്, പാനൽ ചർച്ച തുടങ്ങിയവ ഉണ്ടാകും. ക്രൈസ്റ്റ് കോളേജിലെ ഇംഗ്ലീഷ്, ആർട്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ്,കന്നഡ നാടകങ്ങൾ, കർണാടക സംഗീത കച്ചേരി, ശാസ്ത്രീയ നൃത്തം തുടങ്ങിയവയും ഉണ്ടാകും. കൂടാതെ പ്രമുഖ എഴുത്തുകാരുമായുള്ള ചർച്ചയും മേളയിൽ ഉണ്ടാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം