കുട്ട വഞ്ചി സവാരിക്കിടെ കാണാതായ ടെക്കിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: സുഹൃത്തിനൊപ്പം   കുട്ട വഞ്ചി സവാരി നടത്തവേ കാണാതായ  ഐ. ടി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. നീണ്ട തിരച്ചലിനൊടുവിൽ ഞായറാഴ്ച ഉച്ചയോടെയാണ്  മൃതദേഹം കണ്ടെടുത്തത്.

ഇലക്ട്രോണിക്ക് സിറ്റിയിൽ താമസിക്കുന്ന മടിക്കേരി സ്വദേശിയായ സച്ചിൻ മാച്ചയ്യ ആണ് മരണപ്പെട്ടത്. മാന്യത ടെക്ക് പാർക്കിൽ എഞ്ചിനീയറാണ് സച്ചിൻ.

 

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.  കൊഡിഹള്ളി  ഗേറ്റിൽ നടന്ന ആഘോഷങ്ങൾക്കു ശേഷം  സുഹൃത്ത് ഉല്ലാസിനുമൊപ്പമാണ്  രാമമൂർത്തി നഗറിലെ കൽക്കരെ തടാകത്തിൽ കുട്ട വഞ്ചി സവാരിക്കിറങ്ങിയത്. കൽക്കരെ തടാകത്തിൽ കുട്ടവഞ്ചി സവാരിക്ക് അനുമതിയില്ല.  ഇരുവരും കുട്ട വഞ്ചി തുഴഞ്ഞ് തടാകത്തിന്റെ മധ്യത്തിലെത്തിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. സച്ചിനൊപ്പമുണ്ടായിരുന്ന ഉല്ലാസ് നീന്തി രക്ഷപ്പെട്ട്  പോലീസിനെ വിവരമറിയിച്ചപ്പോഴാണ് വിവരം പുറം ലോകമറിയുന്നത്.

സംഭവത്തിൽ യെലഹങ്ക ന്യൂ ടൌൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

രാത്രി പ്രവേശനം നിഷേധിച്ച തടാകത്തിനകത്തേക് ഇവർ എങ്ങനെ എത്തിയെന്നും പോലീസ് അന്വേഷിക്കുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം