കൊറോണ; വിവാഹത്തിന് താലിക്കെട്ടാന്‍ വരനെത്തുമോ? ആശങ്കയോടെ ബന്ധുക്കള്‍

ബെംഗളുരു: കൊറോണ വൈറസ് ബാധ മറ്റ് രാജ്യങ്ങളിലേക്കും പടര്‍ന്നുകൊണ്ടിരിക്കെ പല സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതര്‍ നടത്തുന്നത്. നിരവധി ഇന്ത്യക്കാരാണ് വിദേശത്തുള്ളത്. ഇത്തരം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് എത്താനാകാതെ കുടുങ്ങിയിരിക്കുകയാണ്. അതിനിടെ മംഗളുരുവിലെ ഒരു യുവാവിന്റെ വിവാഹവും ഇതേതുടര്‍ന്ന് മാറ്റിവെക്കേണ്ട സ്ഥിതിയിലാണെന്നതാണ് പുതിയ വാര്‍ത്ത. മംഗളൂരുവിനടുത്തുള്ള കുമപാല ഗ്രാമത്തിലെ ഗൗരവ് ബന്ദേരയുടെ വിവാഹമാണ് ഇപ്പോള്‍ നിശ്ചയിച്ച ദിവസം നടത്താനാകാത്ത അവസ്ഥയിലെത്തിയത്. കാരണം വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഇപ്പോള്‍ റെഡിയാണ്. മണ്ഡപവും നാട്ടുകാരും വീട്ടുകാരുമൊക്കെ എന്നാല്‍ വരന് നാട്ടിലേക്ക് വരാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ബന്ധുക്കള്‍ ആശങ്കയിലാണ്.

ക്രൂസലൈനറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റാര്‍ ക്രൂയിസിലെ ജീവനക്കാരന്‍ ഇപ്പോള്‍ ഹോങ്കോങ്ങില്‍ നിന്ന് നങ്കൂരമിട്ട വേള്‍ഡ് ഡ്രീം എന്ന കപ്പലിലാണ് ഉള്ളത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ യുവാവിനെ നാട്ടിലേക്ക് അയക്കാനോ കരയിലിറങ്ങാനോ സാധിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഈ കപ്പിലിലെ യാത്രികര്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലാണ് ഉള്ളത്. അതിനാല്‍ വരന് സമയത്ത് വിവാഹത്തിനെത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം