മെട്രോ സ്റ്റേഷനിൽ നിന്നും തുടർ യാത്ര ഇനി ഇലക്ട്രിക് ബസിൽ

ബെംഗളൂരു : ലക്ഷകണക്കിന് യാത്രക്കാർ എത്തുന്ന മെട്രോ സ്റ്റേഷനിൽ നിന്നും തുടർ യാത്രക്ക് സൗകര്യമൊരുക്കി മിനി ഇലക്ട്രിക് ബസുകൾ വരുന്നു.

ഇതിനായി 90 മിനി ഇലക്ട്രിക് ബസുകൾക്കുള്ള ടെൻഡർ വിളിച്ചു കഴിഞ്ഞു. ഒമ്പത് മീറ്റർ മാത്രം നീളമുള്ള ബസുകൾക്ക്  ചെറിയ ഇട റോഡുകളിലൂടെ  പോകാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

എം. ജി റോഡ്, മെജസ്റ്റിക് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ നിന്നും തുടർ യാത്രക്ക് വലിയ ബസുകളുണ്ടെങ്കിലും ചെറിയ സ്റ്റേഷനുകളിൽ ഫീഡർ സർവീസ് ഇല്ലാത്തത് യാത്രക്കാരെ ബുദ്ധി മുട്ടിക്കുന്നുണ്ട്. പീനിയ, ജെ പി നഗർ, ജാലഹള്ളി, ബനശങ്കരി, യലച്ചനഹള്ളി തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നായിരിക്കും മിനി ബസ് സർവ്വീസുകള്‍ പ്രവർത്തിക്കുക.

വായു മലിനീകരണം കുറക്കാൻ കഴിയും എന്നതും മിനി ബസുകളുടെ പ്രത്യേകതയാണ്. നിലവിൽ നഗരത്തിൽ 42 കിലോമീറ്റർ മെട്രോ ട്രെയിൻ സർവീസ് ഉണ്ട്. മൂന്ന് വർഷത്തിനുള്ളിൽ കൂടുതൽ പ്രദേശങ്ങളിൽ മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കും. ബി എം ടി സി തന്നെയാണ് മിനി സർവ്വീസും നിരത്തിലിറക്കുന്നത്. കഴിഞ്ഞ മാസം മുതൽ അർദ്ധ രാത്രിക്കു ശേഷവും പ്രധാന സ്റ്റേഷനുകളിൽ നിന്ന് ബി എം ടി സി ബസ് സർവീസ് പ്രഖ്യാപിച്ചെങ്കിലും അത് നടപ്പിലായില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം