തൊഴിൽരഹിതർക്ക് ബെംഗളൂരു പോലീസിന്റെ കൗൺസിലിംഗ്

ബെംഗളൂരു : തൊഴിലില്ലായ്മ മൂലം യുവാക്കളിൽ ഉണ്ടാകുന്ന കുറ്റവാസന ഇല്ലാതാക്കാനും തൊഴില്‍ രഹിതരായ യുവാക്കളുടെ ആത്മവിശ്വാസം  വര്‍ദ്ധിപ്പിക്കാനുമായി ബെംഗളൂരു പോലീസ് യുവാക്കള്‍ക്കായി കൗൺസിലിംഗ് ഒരുക്കുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന സ്പോർട്സ് ടൂർണമെൻറിൽ വെച്ച് സൗത്ത് ഡിവിഷൻ പോലീസ് 200 ഓളം വരുന്ന യുവാക്കൾക്ക് മെക്കാനിക്കായും ഫോൺ ടെക്നീഷ്യൻസായും സെക്യൂരിറ്റി ഗാർഡ്സായും ജോലി നോക്കാൻ പ്രാപ്തമാക്കുന്ന കൗൺസിലിംഗ് നൽകിയിരുന്നു. ക്രിക്കറ്റ് കളിയിലൂടെ പോലീസിനോടുള്ള വിശ്വാസ്യത കൂട്ടുക, കബഡി പോലുള്ള ടൂർണമെൻറുകളിലൂടെ പൊതുജനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രശ്നങ്ങൾ അറിയുകയും അവ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക, ആവശ്യമെങ്കിൽ അവർക്ക് കൗൺസിലിംഗ് നൽകുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് പോലീസിനുള്ളത്. നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ഈ ഉദ്യമത്തിൽ പോലീസിനൊപ്പം പങ്കാളികളാണ്. ഇത്തരമൊരു നീക്കം നിയമവാഴ്ച നില നിർത്തുന്നതിന് സഹായകരമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം