ശബ്ദമലിനീകരണം; പരാതികളില്‍ നടപടിക്ക് മാനദണ്ഡം പാലിക്കുമെന്ന് കര്‍ണാടക പോലിസ്

 

ബെംഗളൂരു: ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടിയെടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് കര്‍ണാടക പോലിസ്. വെള്ളിയാഴ്ച കര്‍ണാടക ഡി.ജി.പിയും ഇന്‍സ്പെക്ടര്‍ ജനറലുമായ പ്രവീണ്‍ സൂദ് കര്‍ണാടക ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചാല്‍ ഉടനടി ഉദ്യോഗസ്ഥര്‍ക്ക് ആ പരാതി അയക്കണമെന്നും ആ പരാതി ജൂറിസ്ഡിക്ഷന്‍ കോടതികള്‍ക്ക് കൈമാറണമെന്നും ഡി.ജി.പി ഹൈക്കോടതിയ്ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
അതിന് ശേഷം പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ അടുത്തുള്ള പരിസ്ഥിതി ഉദ്യോഗസ്ഥനോടോ ജൂറിസ്ഡിക്ഷണല്‍ ഉദ്യോഗസ്ഥനോടോ സ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

എവിടെയാണ് ശബ്ദവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതെന്ന് പരിശോധിക്കണമെന്നും ഡെസിബല്‍ മീറ്റര്‍ വെച്ച് അതിന്റെ അളവ് എടുക്കണമെന്നും ശബ്ദമലിനീകരണത്തിന് കാരണമാവുന്ന ഉപകരണം അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം