പാചക വാതക വില വർദ്ധിപ്പിക്കല്‍ ഇനി മാസം തോറും

ന്യൂഡല്‍ഹി: ഓരോ  മാസവും പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാചക വാതകത്തിന് നല്‍കിവരുന്ന സബ്‌സിഡി ബാധ്യതയില്‍ നിന്ന് കൈകഴുകാനാണ് സര്‍ക്കാരിന്റെ ഈ നീക്കം. സാധാരണക്കാരുടെ കീശ കാലിയാക്കുന്ന തീരുമാനം വരും ദിവസങ്ങളില്‍ വന്‍  പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കും.
പെട്രോളിനും ഡീസലിനും സബ്സിഡി ഇല്ലാതാക്കിയ അതേ രീതിയില്‍ പാചക വാതകത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാക്കാനാണ് ശ്രമം. ഓരോ മാസവും നാലോ അഞ്ചോ രൂപ വീതം വില വര്‍ധിപ്പിക്കും. 2019 ജൂലൈക്കും 2020 ഫെബ്രുവരിക്കും ഇടയില്‍ 209 രൂപയാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചത്.
നിലവില്‍ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ ഓരോ വീട്ടിലേക്കും വാങ്ങാവുന്നത്. അതിന് മുകളില്‍ ആവശ്യമായി വന്നാല്‍ അത് വിപണി വിലയില്‍ വാങ്ങേണ്ടി വരും. എന്നാല്‍ പതിയെ പതിയെ നിരക്ക് വര്‍ധിപ്പിച്ച്‌, കേന്ദ്രത്തെ സബ്സിഡി ബാധ്യതയില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റുന്നതിനാണ് നീക്കം. ഇത് നടപ്പിലായാല്‍ സാധാരണക്കാരന്‍ ഒരു വര്‍ഷം 12 സിലിണ്ടറിനും കൂടി വിപണി വില നല്‍കേണ്ടി വരും.
പാചകവാതക സിലിണ്ടറുകളുടെ സബ്സിഡിക്കായി കേന്ദ്രസര്‍ക്കാര്‍ 35605 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചത്. എന്നാല്‍ ഗ്യാസ് വിലയിലുണ്ടാകുന്ന വര്‍ധനവ് ഉപഭോക്താക്കളെ വലയ്ക്കുമെന്നതില്‍ തര്‍ക്കമില്ല. പ്രതിമാസ വര്‍ധനവിന് പുറമെ ഓരോ മൂന്ന് മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കി വില വര്‍ധനവുണ്ടാകുമെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം