തസ്ലിം കൊലക്കേസ്; ഏഴ് പ്രതികള്‍ അറസ്റ്റില്‍

ബെംഗളുരു: കാസര്‍ഗോഡ് ചെമ്പരിക്ക സ്വദേശി തസ്ലീമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ഫെബ്രുവരി രണ്ടിന് ബന്ത്വാള്‍ ശാന്തിനഗറിലാണ് തസ്ലിമിന്റെ മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക സ്വദേശികളായ ഇര്‍ഫാന്‍,അക്ഷയ്, സുരാജ്, ഗുരുരാജ്, സിദ്ധലിംഗ, അഹമു, ബന്ത്വാള്‍ സ്വദേശി അബ്ദുല്‍ സമദ് എന്നിവരെയാണ് കലബുറഗി പൊലീസ് അറസ്റ്റ് ചെയ്തത്. പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് പറയുന്നത്. റഫീഖ് എന്നയാള്‍ നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ചാണ് കൊലപാതകം നടത്തിയതെന്നും പോലിസ് വ്യക്തമാക്കി.2019 സെപ്റ്റംബറില്‍ മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ ആഭരണം കവര്‍ന്ന കേസില്‍ കലബുറഗി ജയിലില്‍ റിമാന്‍ഡിലായിരുന്ന തസ്ലിമിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനിടെയാണ് വധിക്കപ്പെട്ടത്.

ജനുവരി 31ന് സഹോദരനൊപ്പം നാട്ടിലേക്കു മടങ്ങുന്നതിനിടെ കലബുറഗിക്കു സമീപം നെഗോയില്‍ നിന്നാണ് ഗുണ്ടാസംഘം വാഹനം തടഞ്ഞു തട്ടിക്കൊണ്ടുപോയത്.ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതിന് 2019 ജനുവരിയില്‍ തസ്ലിമിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബേക്കല്‍,ഉള്ളാള്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ഒട്ടേറെ
കേസുകള്‍ നിലവിലുണ്ട്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം