അനുഷ്ഠാന ക്ഷേത്ര കലാരൂപമായ കണ്യാർകളി ബെംഗളൂരുവിൽ

ബെംഗളൂരു : പാലക്കാട് ജില്ലയിലെ അനുഷ്ഠാന ക്ഷേത്ര കലാരൂപമായ കണ്യാർകളി  ബെംഗളൂരുവില്‍ ആവിഷ്കരിക്കപ്പെടുന്നു. ഫെബ്രുവരി 23 ന്  രാവിലെ 9 മുതൽ ആർ. ടി. നഗർ പോസ്റ്റ് ഓഫീസിനു സമീപമുള്ള വിനായക കൾച്ചറൽ ഹാളിൽ ആണ് പാലക്കാട് അയിലൂർ ദേശത്തെ കണ്യാർകളി കലാകാരൻമാർ അണിനിരക്കുന്ന പരിപാടി അരങ്ങേറുന്നത്. സമൂഹത്തിലെ കീഴാള ജീവിതങ്ങളെ വിവിധ പൊറാട്ടുകളിലൂടെ കണ്യാർ കളിയിൽ അവതരിപ്പിക്കും.

ബാംഗ്ലൂർ കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. കെ. എൻ. എസ്. എസ്‌. ചെയർമാൻ രാമചന്ദ്രൻ പാലേരി, കേരളസമാജം സെക്രട്ടറി റെജികുമാർ എന്നിവർ  പങ്കെടുക്കും. ബെംഗളൂരുവിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ചിലമ്പ് ആണ് കണ്യാർകളി സംഘടിപ്പിക്കുന്നത്. ശശീധരൻ പല്ലാവൂരിൻ്റെ ഒറ്റ പൂശാരിയോടു കൂടി ആരംഭിക്കുന്ന കണ്യാർകളിയിൽ അയിലൂർ തെക്കേതറ, പടിഞ്ഞാറെതറ ദേശങ്ങൾ പങ്കെടുക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം