അമൂല്യ ലിയോണക്ക് എതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം

ബെംഗളുരു: വിദ്യാര്‍ത്ഥിനി ‘പാകിസ്താന്‍ സിന്ദാബാദ് ‘ മുദ്രാവാക്യം വിളിച്ച കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണസംഘത്തിന്. അമൂല്യ ലിയോണയുടെ സോഷ്യല്‍മീഡിയ ഇടപെടലുകളും പൊതുമേഖലയിലെ ഇടപെടലുകളെ കുറിച്ചും അന്വേഷിക്കാനാണ് ബെംഗളുരു പോലിസിലെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്. അവര്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ആരോപിച്ചിരുന്നു.

ഇക്കാര്യവും അന്വേഷണ പരിധിയില്‍വരും. പൗരത്വഭേദഗതി നിയമത്തിന് എതിരെ നടന്ന പ്രതിഷേധത്തില്‍ അമൂല്യ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന് പിന്നില്‍ ചില സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ചിക്കമംഗളുരുവിലെ ഇവരുടെ വീട്ടില്‍ പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചിക്‌പെട്ട് എസിപി മന്ദ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം