മുൻ മന്ത്രി അഡ്വ. പി ശങ്കരൻ അന്തരിച്ചു

കോഴിക്കോട് : മുൻ മന്ത്രിയും യു ഡി എഫ് ജില്ലാ ചെയർമാനും കോൺഗ്രസ്സ് നേതാവുമായ അഡ്വ. പി. ശങ്കരൻ (72) അന്തരിച്ചു.  അർബുദത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഭൗതികദേഹം ഇന്നുച്ചക്ക് രണ്ടു മുതൽ നാല് വരെ കോഴിക്കോട് ഡി സി സി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. വ്യാഴാഴ്ച രാവിലെ പേരാമ്പ്രയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കേളുനായരുടേയും മാക്കം അമ്മയുടേയും മകനായി 1947 ലാണ് ജനനം. പേരാമ്പ്ര ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ കോളേജ്, തവനൂർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. 1973 ൽ കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ  ചെയർമാനായി. 1998 ൽ കോഴിക്കോടു നിന്നും ലോക്സഭാംഗമായി.2001-ൽ കൊയിലാണ്ടിയിൽ നിന്നും നിയമസഭയിലേക്കു തിരഞ്ഞടുക്കപ്പെട്ട ശങ്കരൻ എ കെ ആൻറണി മന്ത്രിസഭയിൽ ആരോഗ്യ- ടൂറിസം മന്ത്രിയായി.

ഭാര്യ : പ്രഫ: വി സുധ (റിട്ട പ്രിൻസിപ്പാൾ, കോഴിക്കോട് ആർട്സ് ആൻറ് സയൻസ് കോളേജ്) മക്കൾ : രാജീവ് എസ് മേനോൻ ( എഞ്ചിനീയർ, ദുബായി) ഇന്ദു പാർവ്വതി, ലക്ഷ്മി പ്രിയ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം