ബെംഗളൂരു അന്താരാഷ്ട്ര ചലചിത്രോല്‍സവത്തിനു തിരിതെളിഞ്ഞു

ബെംഗളൂരു : പന്ത്രണ്ടാമത് ബെംഗളൂരു അന്താരാഷ്ട്ര ചലചിത്രോല്‍സവത്തിനു തിരിതെളിഞ്ഞു. ഇന്നലെ വൈകുന്നേരം കണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന  ചടങ്ങില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ യഷ്, ജയപ്രദ,നിര്‍മാതാവ് ബോണി കപൂര്‍, ആദിഥി പ്രഭുദേവ, ഗായകൻ സോനു നിഗം, കർണാടക ചലനചിത്ര അക്കാദമി ചെയർമാൻ സുനീൽ പുരനിക് തുടങ്ങിയ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ സിനിമകള്‍ ഉൾക്കൊള്ളിക്കുന്നതു കൊണ്ടുതന്നെ ചലചിത്രോത്സവം മികച്ചു നില്‍ക്കുന്നുവെന്നും ഇതു ഏറെ പ്രശംസിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇറാനിയൻ സംവിധായകൻ ഷാഹിദ് അഹ്മദലുവിൻ്റെ സിനിമ ഘർ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.

വരും ദിവസങ്ങാളിലായി 60 രാജ്യങ്ങളില്‍ നിന്നായി  225 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. നാലു മത്സര വിഭാഗങ്ങളാണ്  ചലചിത്രോല്‍സവത്തില്‍ ഉള്ളത്-ഏഷ്യന്‍, ഇന്ത്യന്‍, കന്നട, കന്നട പോപ്പുലര്‍ എന്റര്‍ടെയിന്‍മെന്റ്. അണ്‍സംഗ് ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന വിഭാഗം മേളയുടെ ഇത്തവണത്തെ സവിശേഷതയാണ്. ഭാരതത്തിലെ കൊച്ചു ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ആഘോഷങ്ങളെ ആസ്പദമാക്കിക്കൊണ്ട് ഇന്ത്യന്‍ പാരമ്പര്യ സംഗീതവും സിനിമയും എന്ന വിഭാഗവും പ്രദര്‍ശനത്തിനുണ്ട്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീത ലോകത്തെ പ്രതിഭകളുടേയും സംഗീതത്തെ ആസ്പദമാക്കിയിട്ടുള്ള ചലചിത്രങ്ങളും ആണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. കൂടാതെ  ബയോപിക്ക് വിഭാഗത്തില്‍  റഷ്യന്‍ സംവിധായകന്‍ ആന്ദ്രെ തര്‍ക്കോവ്‌സ്‌കി, ഗായിക ഹെലെന്‍ റെഡ്ഡി, കന്നട എഴുത്തുകാരായ എസ് എല്‍ ബൈരപ്പ, ചന്ദ്രശേഖര കമ്പാര്‍, ഹിന്ദുസ്ഥാനി കര്‍ണ്ണാടക സംഗീതജ്ഞരായ ഡോ. രാജവ് താരാനാഥ്, ലളിത് റാവു, ഏയ്‌സ് ഛായാഗ്രഹകന്‍ വി കെ മൂര്‍ത്തി എന്നിവരെ പറ്റിയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

11 സ്‌ക്രീനുകളിലായാണ് സ്‌ക്രീനിങ്ങ് നടക്കുന്നത്. പിവിആര്‍ സിനിമാസ്- ഓറിയോണ്‍ മാള്‍, നവരംഗ് തീയേറ്റര്‍, ഡോ. രാജ്കുമാര്‍ ഭവന്‍, സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിലായാണ് സ്‌ക്രീനിംഗ് നടക്കുന്നത്. എവ്‌ഗെനി റുമാന്‍ സംവിധാനം ചെയ്ത ഇസ്രായേല്‍ ചിത്രമായ ഗോള്‍ഡന്‍ വോയിസാണ് സമാപന ചിത്രം.  എട്ടു ദിവസം നീളുന്ന ചലചിത്രോല്‍സവം മാര്‍ച്ച് 4നു വൈകിട്ട് അവസാനിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം