കൊറോണ വിവരം മറച്ചു വെച്ചു യാത്ര ചെയ്തു : ടെക്കിയുടെ ഭാര്യക്കെതിരെ പോലീസ് കേസെടുത്തു

ബെംഗളൂരു : ഇറ്റലിയിലെ മധുവിധു യാത്രക്കു ശേഷം ഇന്ത്യയിലേക്കു തിരിച്ചെത്തിയ യുവതിക്കെതിരെ കൊറോണ മുന്‍കരുതല്‍ സ്വീകരിക്കാത്തതിനാല്‍ പോലിസ് കേസ്സെടുത്തു. ബെംഗളൂരുവിൽ ഗൂഗിളിൽ ജോലി ചെയ്യുന്ന ടെക്കിയുടെ ഭാര്യക്കെതിരെയാണ് വിവരങ്ങൾ മറച്ചുവെച്ചതിനും ക്വാറൻ്റെയിൻ പാലിക്കാത്തതിനും  ആഗ്ര പോലീസ്  കേസെടുത്തത്. യുവതി ഭർത്താവിനൊപ്പം ഇറ്റലിയിൽ നിന്നും മധുവിധു ആഘോഷിച്ച് കഴിഞ്ഞ മാർച്ച് 12 ന് ദില്ലിയിൽ തിരിചെത്തിയിരുന്നു. ദില്ലിയില്‍ നിന്നും ബെംഗളൂരുവില്‍ തിരിച്ചെത്തിയ യുവതിയുടെ ഭര്‍ത്താവ്  കൊറോണ ലക്ഷണങ്ങളോടെ  ബെംഗളൂരുവില്‍  ചികിത്സയിലായി. ഇതോടെ യുവതിയോടും കുടുംബത്തോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടെങ്കിലും അതു അവഗണിച്ച യുവതി കൂടുംബത്തോടൊപ്പം ദില്ലിയിൽ നിന്നും ആഗ്രയിലേക്ക് തീവണ്ടി വഴി യാത്ര നടത്തി. ഇതിനിടയിൽ ബെംഗളൂരുവിൽ വെച്ചുള്ള പരിശോധനയിൽ ഭർത്താവിന് കൊറോണ സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളോട് വീടിൽ തുടരാനുള്ള നിർദ്ദേശം അവഗണിച്ചതിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ ഇത്തരം കാര്യങ്ങൾ തനിക്കറിയില്ലായിരുന്നു എന്നാണ് യുവതിയുടെ മൊഴി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം