ഇന്ത്യൻ മന്ത്രിയുടെ ആയുർവേദ അവകാശവാദം തള്ളി ചാൾസ് രാജകുമാരൻ

ലണ്ടൻ :ആയുർവേദത്തിലൂടെയും ഹോമിയോപ്പതി ചികിത്സയിലൂടെയും ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ കോവിഡ് 19 രോഗ മുക്തനായി എന്ന ഇന്ത്യൻ കേന്ദ്രമന്ത്രിയുടെ വാദം യുകെയിലെ ചാൾസ് രാജകുമാരന്റെ ഓഫീസ് തള്ളിക്കളഞ്ഞു. എൻ‌ എച്ച്‌ എസിന്റെ വൈദ്യോപദേശമല്ലാതെ മറ്റൊന്നും പിന്തുടർന്നിട്ടില്ല എന്ന് ഔദ്യോഗിക വൃത്തങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചു.

ബെംഗളൂരുവിലെ ആയുർവേദ റിസോർട്ട് നടത്തുന്ന ഒരു ഡോക്ടറിൽ നിന്ന് ലഭിച്ച ഫോണ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദത്തിലൂടെയും ഹോമിയോപ്പതിയിലൂടെയും ചാൾസ് രാജകുമാരന്റെ അസുഖം ഭേദപ്പെട്ടു എന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ചാൾസ് രാജകുമാരന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 ന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് മുതൽ അദ്ദേഹം ഐസോലാഷനിൽ ആയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം