പ്രശസ്ത കന്നഡ നടൻ ബുള്ളറ്റ് പ്രകാശ് അന്തരിച്ചു

ബെംഗളൂരു: ഐതലക്കടി, ആര്യൻ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ കന്നഡ ഹാസ്യനടൻ ബുള്ളറ്റ് പ്രകാശ് കരൾ രോഗത്തെ തുടർന്ന് ഇന്ന് (ഏപ്രിൽ 6) അന്തരിച്ചു. 44 വയസായിരുന്നു. പ്രകാശിന്‍റെ പൊടുന്നനെയുള്ള  വിയോഗം കന്നഡ ചലച്ചിത്രമേഖലയെ കണ്ണീരിലാഴ്ത്തി.

ഞായറാഴ്ച ഗുരുതരാവസ്ഥയിലായ പ്രകാശിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം പ്രധാനമായും വെള്ളിത്തിരയിലെ തന്റെ ശരീര പ്രകൃതി കൊണ്ടും പേരുകേട്ട വ്യക്തിയായിരുന്നു.

കന്നഡ ചിത്രങ്ങൾക്ക് പുറമെ തമിഴിലും മറ്റ് ഭാഷാ സിനിമകളിലും പ്രകാശ് അഭിനയിച്ചിട്ടുണ്ട്. ‘ധ്രുവ’ എന്ന കന്നഡ ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ഇദ്ദേഹം എല്ലായ്പ്പോഴും ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് ഓടിച്ചിരുന്നു എന്ന കാരണത്താലാണ് ബുള്ളറ്റ് പ്രകാശ് എന്ന് വിളിച്ചിരുന്നത്. ജനപ്രിയ റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസിന്റെ രണ്ടാം സീസണിലും താരം പങ്കെടുത്തിരുന്നു.

2015 ൽ ബിജെപി അംഗത്വം എടുത്തിരുന്ന ഇദ്ദേഹം അഭിനയിച്ച മാസ്റ്റ് മജാ മാഡി, ഭീഷ്മ, ബോംബെ മിട്ടായി, ജാക്കി എന്നീ സിനിമകൾ സൂപ്പർഹിറ്റുകളായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം