മൈസൂരു : ടൂറിസ്റ് ഗൈഡുകൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു

മൈസൂരു: വിനോദ സഞ്ചാരത്തിന് പ്രശസ്തമായ മൈസൂരിൽ ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്തിരുന്നവർ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് താൽക്കാലിക ആശ്വാസമായി ടൂറിസം ഡിപ്പാർട്ടമെന്റ് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഇത്തരം നാൽപതോളം ടൂറിസ്റ് ഗൈഡുകളാണ് മൈസൂരു നഗരത്തിലുള്ളത്. ലോക്ക് ഡൗണ് കാരണം സഞ്ചാരികൾ ഇല്ലാത്തതും പുറത്തിറങ്ങി ജോലികൾ ചെയ്യാൻ പറ്റാത്തതും ഇവരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു.

ടൂറിസം മന്ത്രി സി ടി രവിയിടെ ശുപാർശ പ്രകാരമാണ് അവശ്യ വസ്തുക്കളടങ്ങുന്ന കിറ്റ് തൊഴിലാളികൾക്ക് കൈമാറിയത്. മൈസൂരു നഗരത്തിനു പുറമെ ശ്രീരംഗപട്ടണത്തിലെയും ടൂറിസ്റ്റ് ഗൈഡുകളെ സഹായിക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു എന്ന് ടൂറിസ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനാർദന അഭിപ്രായപ്പെട്ടു. ടൂറിസ്റ്റ് ഗൈഡുകളെ പോലെ തന്നെ വിദേശികളെ ആശ്രയിച്ചു ജീവിക്കുന്ന മറ്റൊരു വിഭാഗമായിരുന്നു നഗരത്തിലെ കുതിരവണ്ടിക്കാർ. അവരെയും സഹായിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം