കൊറോണ വാർത്തകളുടെ സത്യാവസ്ഥ അറിയാൻ പോലീസ് വെബ് സൈറ്റ്

ബെംഗളൂരു : കൊറോണക്കാലത്ത് കൊറോണയെ പോലെ തന്നെ സമൂഹത്തിൽ പടർന്നു പോകുന്നതാണ് വ്യാജവാർത്തകൾ. ഇത്തരം വാർത്തകയുടെ സത്യാവസ്ഥ അറിയാൻ www. factcheck.ksp.gov.in എന്ന പേരിൽ പുതിയ വെബ് സൈറ്റ് ഒരുക്കിയിരിക്കുകയാണ് കർണാടക പോലീസ്. കർണാടക പോലീസിൻ്റെ ഔദ്യോഗിക പേജിൽ തന്നെയാണ് പുതിയ വെബ് പേജ് ഉൾകൊള്ളിച്ചിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ, പുതിയ തീരുമാനങ്ങൾ എന്നിവയുടെ യഥാസമയ അപ്ഡേറ്റുകളും വെബ് സൈറ്റിൽ ലഭ്യമാണ്. വെബ് സൈറ്റിലെ വസ്തുതാ പരിശോധനാ വിഭാഗം ഇതിനകം തന്നെ ഒമ്പതോളം വ്യാജ വാർത്തകൾ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു.
വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള കൊറോണയുമായി ബന്ധമില്ലാത്ത വാർത്തകൾ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കിടെരുതെന്ന് പോലീസ് കമ്മീഷണർ ഭാസ്കർ റാവു മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമത്തിലെ കർശന വ്യവസ്ഥകൾക്കും ഐ പി സി പ്രകാരവും കേസെടുക്കുമെന്ന് കമ്മീഷണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക് ലഭിക്കുന്ന വീഡിയോ/ടെക്സ്റ്റ് സന്ദേശങ്ങളുടെ വസ്തുത മനസിലാക്കാൻ വെബ് പേജ് ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം