കൊറോണ വൈറസ് വ്യാപനം തടയാൻ ബെംഗളൂരുവിലെ രണ്ടിടങ്ങൾ പൂർണ്ണമായും അടച്ചു

ബെംഗളൂരു: കൊവിഡ് 19 സമൂഹ വ്യാപനം തടയാൻ ബെംഗളൂരുവിലെ രണ്ട് വാർഡുകൾ പൂർണമായും അടച്ചിട്ടതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. ബാപ്പുജി നഗർ, മൈസൂര്‍ റോഡ്‌ പദരായനപുര എന്നീ ഇടങ്ങളാണ് രണ്ടാഴ്ചക്കാലത്തേക്ക് അടച്ചിട്ടത്. ഈ സ്ഥലങ്ങളിലെ ജനങ്ങൾ ഒരാവശ്യങ്ങക്കും പുറത്തിറങ്ങാൻ പാടില്ല എന്ന് ജില്ല ഭരണകൂടം അറിയിച്ചു. ആവശ്യ വസ്തുക്കളുടെ സേവനമുൾപ്പെടെ മറ്റെല്ലാ സൗകര്യങ്ങളും പോലീസിന്റെ സഹായത്തോടെ നിറവേറ്റുമെന്നും പോലീസ് കമ്മീഷണർ ബി എസ് അനിൽകുമാർ അറിയിച്ചു. ലോക്ക് ഡൗണ് കാലയളവിൽ ആവശ്യ വസ്തുക്കളുടെ വിനിമയം നടന്നിരുന്നുവെങ്കിലും ഇനി 14 ദിവസത്തേക്ക് ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ. ജനങ്ങൾ പൂർണമായും വീടുകളിൽ തന്നെ കഴിയണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം