കോവിഡ് മരണം 1.14 ലക്ഷം കവിഞ്ഞു. ആശങ്കയോടെ ലോകം

വാഷിംഗ്‌ടണ്‍ : ലോകത്താകെ കോവിഡ് ബാധിച്ച് ജീവൻ പൊലിഞ്ഞവരുടെ എണ്ണം 1, 14, 214 ആയി. ഏറ്റവും ഉയർന്ന മരണനിരക്ക് യു എസിലാണ്. ഇതു വരെ 22108 പേർക്ക് യു.എസിൽ ജീവൻ നഷ്ടപ്പെട്ടു. 5, 60,425 പേർ രോഗബാധിതരാണ്. ഇറ്റലിയിൽ ഇതുവരെ 19,899 പേർ രോഗം ബാധിച്ചു മരണപ്പെട്ടു. 1,56,363 പേർ രോഗബാധിതരാണ്. 17,209 പേർക്കാണ് സ്പെയിനിൽ ജീവൻ നഷ്ടപ്പെട്ടത്. ഇവിടെ 1,66,831 പേർ രോഗികളാണ്. ഫ്രാൻസിൽ 14393 പേരാണ് മരിച്ചത്. രോഗബാധിതർ 1,32,591 പേരാണ്. ബ്രിട്ടനിൽ മരണം 10612 ആണ്. 84,279 പേർ ഇവിടെ ചികിത്സയിലാണ്. ജർമ്മനിയിൽ 3022 പേർ മരിച്ചു. 1,27,854 പേർക്ക് ഇവിടെ  രോഗമുണ്ട്. ഇറാനിൽ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 4474 ആണ്. 71686 പേര്‍ ചികിത്സയിലുണ്ട്. ചൈനയില്‍  3341 പേരാണ് മരിച്ചത്. 82160 പേർക്ക് രോഗമുണ്ട്. ബെൽജിയത്തിൽ 3600 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ 29647 പേർക്ക് രോഗ ബാധയുണ്ട്.

ചില രാജ്യങ്ങളില്‍ ആശങ്കാജനകമായ രീതിയിലാണ് മരണവും രോഗബാധയും വര്‍ധിക്കുന്നത്. കഴിഞ്ഞ  24 മണിക്കൂറിനിടെ യു. എസില്‍ 1830 പേരാണ്  മരിച്ചത്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം രോഗബാധയും അതുമൂലമുള്ള മരണവും വര്‍ധിക്കുകയാണ്. ചൈനയില്‍ ഒരിടവേളക്കു ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്നലെ മാത്രം 99 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം