സൗജന്യ കോവിഡ് ടെസ്റ്റ് പാവപ്പെട്ടവനു മാത്രം മതി : സുപ്രീംകോടതി

ന്യൂഡൽഹി: ഗവണ്മെന്റ് ആശുപത്രികളിലെ തിരക്ക് കാരണം സൗകാര്യ ലാബുകളും പൊതു ജനങ്ങൾക്ക് സൗജന്യമായി കോവിഡ്-19 സ്ഥിരീകരണ ടെസ്റ്റ് നടത്തണമെന്ന് ഏപ്രിൽ 8 നു പുറപ്പെടുവിച്ച വിധിയിൽ മാറ്റം വരുത്തി സുപ്രീംകോടതി.  എല്ലാവർക്കും സൗജന്യ പരിശോധന വേണ്ട എന്നും അത് ഏറ്റവും കൂടുതൽ അർഹിക്കുന്നവന് മാത്രം മതിയെന്നും കോടതി വിധിച്ചു. നിലവിൽ 4500 രൂപ വരെയാണ് പരിശോധനയ്ക്ക് ചിലവാകുന്ന തുക. ഈ തുക അടച്ചു പരിശോധന നടത്താൻ കഴിയുന്നവരിൽ നിന്നും സ്വകാര്യ ലാബുകൾക്ക് പണം ഈടാക്കാവുന്നതാണ് എന്നും കോടതി അറിയിച്ചു.

എന്നാൽ ഇപ്പോഴത്തെ സാമൂഹിക- സാമ്പത്തിക സാഹചര്യത്തിൽ രാജ്യത്തിലെ ഒരു വലിയ വിഭാഗം ജനങ്ങൾ ഇത്രയും ചിലവേറിയ പരിശോധനയ്ക്ക് വിധേയരാകാൻ പ്രാപ്തരല്ലെന്നും അതിനാൽ ഇത്തരക്കാരുടെ പരിശോധന സർക്കാർ സ്വകാര്യ ലാബുകളിൽ ഏർപ്പാടാക്കണമെന്നും അഡ്വക്കേറ്റ് ശശാങ്ക് ഡിയോ കോടതിയെ ബോധ്യപ്പെടുത്തി. ഒരു കുടുംബത്തിലെ ഒരാൾ കോവിഡ് പോസിറ്റീവ് ആയാൽ ആ കുടുംബത്തിലെ മുഴുവൻ പേരെയും പരിശോധിക്കേണ്ടതുണ്ടെന്നും, ഇത് ഓരോ കുടുംബത്തിനും സാധ്യമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം