ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടി

ന്യൂഡെൽഹി : രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്നു വരെ നീട്ടി. സമ്പൂർണ അടച്ചിടൽ 19 ദിവസം കൂടി തുടരുമെന്നും കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം ഫലപ്രദമായിരുന്നുവെന്നും ഏറെ സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നുവെന്നും രാജ്യത്തെ അഭിമുഖീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോറോണ പ്രതിരോധത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറെ മുന്നിലാണ്. ആദ്യ കോവിഡ് കേസിനു മുമ്പേ തന്നെ നമ്മൾ നിരീക്ഷണം ശക്തമാക്കിയിരുന്നു. കോറോണയെ ചെറുക്കുന്നതിൽ ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിന് കർശന നിയന്ത്രണ നടപടികൾ അനിവാര്യമാണ്. രാജ്യത്തിൻ്റെ രക്ഷയാണ് പ്രഥമ ദൗത്യം. നാളെ മുതൽ ഒരാഴ്ച കടുത്ത നിയന്ത്രണത്തിലാണ് രാജ്യം. എപ്രിൽ 20 വരെ സൂക്ഷ്മ നിരീക്ഷണമുണ്ടാകും. ഹോട്ട് സ്പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങളിൽ ഉപാദികളോടെ നിയന്ത്രണങ്ങളിൽ ഇളവുകൾക്ക് അനുമതി നൽകും.നിയന്ത്രണങ്ങളിൽ മേലുള്ള ഇളവുകളെ കുറിച്ച് പുതിയ മാർഗ്ഗരേഖ നാളെ പുറത്തിറക്കും.
വൈറസ് എല്ലാ തലത്തിലും തടയണം. ഓരോ ഹോട്ട്‌സ്‌പോട്ടുകളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് കൃത്യമായ വിലയിരുത്തലുകൾ നടത്തും. പുതിയ ഹോട്ട്സ്പോട്ടുകൾ വന്നാൽ നമ്മുടെ ശ്രമങ്ങൾക്ക് തടസങ്ങൾ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാർച്ച് 24-ന് പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തത്.

 

ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കുക,മുതിർന്ന പൗരന്മാർക്ക് പ്രത്യേക കരുതൽ നൽകുക, രോഗപ്രതിരോധം ശക്തമാക്കുക, കേന്ദ്രസർക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുക, പാവപ്പെട്ടവരെ സഹായിക്കുക,. തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചു വിടരുത്,  ആരോഗ്യപ്രവർത്തകരെ മാനിക്കുക, ആദരിക്കുക എന്നിങ്ങനെ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഏഴിന നിർദേശങ്ങളും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.

ഒഡിഷ, പഞ്ചാബ്, മഹാരാഷ്‌ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങൾ ഇതിനകംതന്നെ അടച്ചിടൽ ഈമാസം 30 വരെ നീട്ടിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടച്ചിടൽ തുടരുമെന്ന വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം