ബെംഗ​ളൂ​രു​വി​ല്‍ 38 വാ​ര്‍​ഡു​ക​ള്‍ കൊ​റോ​ണ വൈ​റ​സ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു

ബെംഗളൂ​രു : ബെംഗളൂ​രു​വി​ല്‍ 38 വാ​ര്‍​ഡു​ക​ള്‍ കൊ​റോ​ണ വൈ​റ​സ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​യി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ( ബി ബി എം പി) പ്ര​ഖ്യാ​പി​ച്ചു. ബി ബി എം പിക്കു കീഴിലുള്ള ആറു സോണുകളിലെ 38 വാർഡുകളാണ് അതീവ ജാഗ്രതാ ഹോട്ട് സ്പോട്ടുകളായി ഇന്നലെ വൈകിട്ട്  പ്രഖ്യാപിച്ചത്.

ബൊമ്മനഹള്ളി സോണിൽ സിങ്ങസാന്ദ്ര, ബേഗൂർ വാർഡുകളും, മഹാദേവപുര സോണിൽ ഹഗദൂർ, ഗരുഡാചർ പാളയ, വരത്തൂർ, ഹുഡി, ഹൊറമാവു, രാമമൂർത്തി നഗർ എന്നീ വാർഡുകളും, ബെംഗളൂരു ഈസ്റ്റ് സോണിൽ വസന്ത നഗർ, ഗംഗാനഗർ,ലിംഗരാജപുര, ജീവൻ ഭീമാ നഗർ, രാധാകൃഷ്ണ ടെമ്പിൾ, സി.വി. രാമൻ നഗർ, രാമസ്വാമി പാളയ, മാരുതി സേവാ നഗർ, സംപംഗി രാം നഗർ എന്നീ വാർഡുകളും, ബെംഗളൂരു സൗത്തിൽ ഗിരി നഗർ, ആഡുഗോഡി,സുദ്ദഗുണ്ടെ പാളയ,ശകമ്പരി നഗർ, ജെ പി നഗർ, ഗുരപ്പന പാളയ, ബാപുജി നഗർ, ഹൊസഹള്ളി, സുധാമ നഗർ,മഡിവാള, അത്തി ഗുപ്പെ, കരിസാന്ദ്ര എന്നീ വാർഡുകളിലും, ബെംഗളൂരു വെസ്റ്റ് സോണിൽ അരമനെ നഗര, നാഗർഭാവി, നാഗപുര,ശിവനഗര, ആസാദ് നഗർ, ജഗ്ജീവൻ റാം നഗർ, സുഭാഷ് നഗർ എന്നീ വാർഡുകളും, ഹെലഹങ്ക സോണിൽ തനിസാന്ദ്രയും ബൈട്രായണപുര എന്നീ വാർഡുകളുമാണ് കൊറോണ വൈറസ് ഹോട്ട് സ്പോട്ടുകളായി ബി.ബി എം പി പ്രഖ്യാപിച്ചത്. എന്നാൽ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച വാർഡുകളിൽ പാലിക്കേണ്ട കർശന നിർദ്ദേശങ്ങളെ കുറിച്ച് ഇതുവരെ അറിയിപ്പുകളൊന്നും ബി.ബി എം പി പുറത്തിറക്കിയിട്ടില്ല.
സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ട് ഉള്ളത്. ഇവിടെ പന്ത്രണ്ട് വാർഡുകളാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. ഈസ്റ്റ് സോണിൽ 9 വാർഡുകളും വെസ്റ്റു സോണിൽ 7 വാർഡുകളും മഹാദേവപുര സോണിൽ 6 വാർഡുകളും ബൊമ്മനഹള്ളി, യെലഹങ്ക സോണുകളിൽ 2 വാർഡു വീതവും ഉണ്ട്. മ​ഡിവാ​ള, എ​സ്ജി പാ​ള​യ, വ​സ​ന്ത് ന​ഗ​ര്‍, രാ​മ​മൂ​ര്‍​ത്തി ന​ഗ​ര്‍, സി​വി രാ​മ​ന്‍ ന​ഗ​ര്‍ തു​ട​ങ്ങി​യ ഹോ​ട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മ​ല​യാ​ളി​ക​ള്‍ ഏറെ താമസിക്കുന്നുണ്ട്.
ഒമ്പത് സോണുകളായി 198 വാർഡുകളാണ് ബി.ബി എം.പിക്കു കീഴില്‍ ഉള്ളത്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം