അമേരിക്കയില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാൻ ഒരുങ്ങി ട്രംപ്

വാഷിങ്ടൺ: ചൈനയെക്കാളും ഇറ്റലിയേക്കാളും കൊറോണ വൈറസ് അതി തീവ്രമായി ബാധിച്ചിരിക്കുന്നത് അമേരിക്കയെയാണ്. മരണസംഖ്യ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും കോവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ കടന്നു എന്നും രാജ്യത്തു ചിലയിടങ്ങളിൽ ലോക്ക് ഡൗണ്‍ പിന്‍വലിക്കാൻ സമയമായിരിക്കുന്നു എന്നും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മേയ് 1നു മുൻപ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചേക്കാം എന്നാണ് ട്രംപ് നല്‍കുന്ന സൂചനകൾ. മരണസംഖ്യ 30,000 കടക്കുമ്പോഴും ലോക്ക് ഡൗണ്‍ പിന്‍ വലിക്കാനുള്ള  ട്രംപിന്റെ തിരക്ക് കൂട്ടലുകൾ ആരോഗ്യ പ്രവർത്തകരെ ചൊടിപ്പിച്ചു എന്നു തന്നെ പറയാം. എന്നാൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തും വൈറസ് ബാധ തീവ്രമല്ലെന്നും അത്തരത്തിൽ തീവ്ര ബാധിത മേഖലകൾ അല്ലാത്ത സംസ്ഥാനങ്ങളിൽ ആയിരിക്കും ലോക്ക് ഡൗണ് പിൻവലിക്കുക എന്നും സൂചനകൾ നിലനിൽക്കുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സാമ്പത്തിക അസ്ഥിരത കാരണം പലരും ആത്മഹത്യ ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലനില്ക്കുന്നതെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഇപ്പോൾ തന്നെ തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും വളരെ കൂടുതലാണ്. ഇനിയും ലോക്ക് ഡൗണ്‍ തുടർന്നാൽ സ്ഥിഗതികൾ കൂടുതൽ വഷളാകുമോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ അതേ സമയം ചൈന അടക്കം മറ്റു രാജ്യങ്ങൾ മരണ നിരക്കിന്റെ ശരിയായ വിവരങ്ങൾ അല്ല പുറത്തു വിടുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം