ആഘോഷങ്ങള്‍ക്കു ലോക്കില്ലാതെ കൽബുർഗിയിൽ രഥോത്സവം : സമൂഹിക അകലം കാറ്റിൽ പറത്തി ജനക്കൂട്ടം

കൽബുർഗി: ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ക്ഷേത്രത്തിൽ രഥോത്സവം സംഘടിപ്പിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ചിത്താപൂർ വില്ലേജിലെ റാവൂർ ഗ്രാമത്തിലാണ് സംഭവം.

റാവൂർ ഗ്രാമത്തിലെ സിദ്ദലിംഗേശ്വര ക്ഷേത്രത്തില്‍ ഇന്നലെ നടന്ന സിദ്ദലിംഗേശ്വര ജാത്രയുടെ ഭാഗമായുള്ള രഥോത്സവത്തില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകളാണ്. ബുധനാഴ്ച  വൈകുന്നേരം നടന്ന ചടങ്ങുകൾക്കു ആൾക്കാര്‍ കുറവായിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം നടക്കാനിരുന്ന പ്രധാന ചടങ്ങുകൾ സാമുഹിക അകലം കാറ്റില്‍ പറത്തി കൊണ്ട് നൂറുകണക്കിനു ഭക്തരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച  രാവിലെ തന്നെ നടത്തുകയായിരുന്നു. 

ഭരണാധികാരികളെ തെറ്റിദ്ധരിപ്പിച്ചു ചടങ്ങു നടത്തിയ ക്ഷേത്ര കമ്മിറ്റിക്കെതിരെ ചിത്താപൂർ തഹസിൽദാർ പോലീസിൽ പരാതി നൽകി. ആഘോഷത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്ഷേത്ര അധികാരികൾ ജാത്രയുടെ പ്രധാന ചടങ്ങായ പല്ലക്കി സേവ നടത്താൻ ചിറ്റാപുർ താലൂക്ക് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും നാമമാത്രമായ ആളുകളെ ഉൾക്കൊള്ളിച്ചു പരിപാടി നടത്താനായിരുന്നു അനുവാദം ലഭിച്ചത്.

ദൃശ്യങ്ങള്‍ കാണാം :

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം