ലോക്ക് ഡൌണ്‍ : ഗോശാലയിലെ പശുക്കളും പട്ടിണിയില്‍

ബെംഗളുരു : ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് പശുക്കൾക്ക് ഭക്ഷണം സംഘടിപ്പിക്കാൻ കഴിയാതെ വലയുകയാണ് ബെംഗളൂരു ഫ്രേസര്‍ ടൌണ്‍ പുലികേശി നഗര്‍ റോബര്‍ട്ട്‌സണ്‍ റോഡിലുള്ള ഗോശാല ജീവനക്കാർ. ദിവസേന രണ്ടു നേരം ഭക്ഷണം നൽകിയിരുന്ന പശുക്കൾക്ക് ഇപ്പോൾ ഒരു നേരം മാത്രമാണ്  ഭക്ഷണം നൽകാൻ കഴിയുന്നത്. ഹോള്‍സ് സ്റ്റൈന്‍, ഡാനിഷ് റെഡ്, ജേഴ്സി എന്നീ ഇനങ്ങളിലായി 232 ഓളം പശുക്കളാണ് ഇവിടെ ഉള്ളത്. കര്‍ണാടകയില്‍ നിലവില്‍ ഉള്ളതില്‍ ഏറ്റവും പഴക്കം ചെന്ന ഗോശാല ആണ് ഫ്രേസര്‍ ടൌണിലേത്.

കാലിത്തീറ്റയുടെ ലഭ്യതക്കുറവാണു പ്രധാന കാരണം. മാർക്കറ്റിലെ വില വർധനയും കാലിത്തീറ്റ ശേഖരിക്കുന്നതിന് പ്രയാസമുണ്ടാക്കുന്നുണ്ട്. പുല്ലും വൈക്കോലും ശേഖരിക്കാൻ പോകുന്നതിനിടയിൽ പോലീസ് പിടികൂടുമോ എന്ന ഭയവും ജീവനക്കാരില്‍ നിലനിൽക്കുന്നു. വില കൂടുതൽ ആണെങ്കിലും ലഭ്യമായ ഭക്ഷ്യ  വസ്തുക്കൾ പശുക്കൾക്ക് നൽകാൻ പരമാവധി ശ്രമിക്കാറുണ്ടെന്ന് പശുക്കളെ പരിപാലിക്കുന്ന മുത്തുലക്ഷ്മി പറയുന്നു. സ്വന്തം കുഞ്ഞുങ്ങളെ പട്ടിണിക്കിടുന്ന പോലെയാണ് ഇതെന്ന് മുത്തുലക്ഷ്മി ആവലാതിപ്പെടുന്നു. 35 രൂപയ്ക്ക് ലഭിച്ചിരുന്ന പിണ്ണാക്കിന്റെ ഇന്നത്തെ മാർക്കറ്റ് വില 55 രൂപയാണ്. 750 രൂപയുടെ തവിടിന്റെ വില 1,500 ആയി ഉയർന്നു. 1915  പണി കഴിപ്പിച്ച ഗോശാലയിലെ മിണ്ടാപ്രാണികളെ പട്ടിണിയിൽ നിന്നും രക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് അധികൃതരുടെ അപേക്ഷ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം