ബിരുദ- ബിരുദാനന്തര പരീക്ഷകൾ ജൂണിൽ

ബെംഗളൂരു : കർണാടകയിലെ ബിരുദ- ബിരുദാനന്തര പരീക്ഷകൾ ജൂണ് ആദ്യ വാരമോ രണ്ടാം വാരമോ നടത്താൻ തീരുമാനിച്ചതായി കർണാടക ഉപമുഖ്യമന്ത്രി സി എൻ അശ്വന്ത് നാരായണൻ അറിയിച്ചു.

സംസ്ഥാനത്തുടനീളമുള്ള വിവിധ സർവകാലശാലകളിലെ വൈസ് ചാൻസലർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തീയതി സംബന്ധിച്ച അന്തിമ തീരുമാനം വൈസ് ചാൻസലർമാരുടെ കമ്മിറ്റി പിന്നീട് അറിയിക്കുന്നതായിരിക്കും. നിലവിൽ വിദ്യാർത്ഥികൾക്ക് ഓണ്ലൈൻ ക്ലാസ്സുകൾ ലഭ്യമാണ്. ഹോസ്റ്റലുകളിൽ തങ്ങുന്ന വിദൂര മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. എൻജിനീയറിങ്, സയൻസ്, കൊമേഴ്‌സ് ഉൾപ്പെടെ വിവിധ പഠന മേഖലകളുടെ സിലബസ് പഠിച്ച ശേഷം ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം