മൈസൂരിലെ ഫാർമ കമ്പനി ജീവനക്കാരന് ചൈനീസ് ബന്ധമെന്നു പോലീസ്

ബെംഗളൂരു: മൈസൂരിലെ കോവിഡ് രോഗികളിൽ ഭൂരിഭാഗവും നഞ്ജൻഗോഡിലെ ഫാർമ ജുബീലാന്‍റ്  ജനെറിക്സ് ഫാക്ടറിയുമായി ബന്ധപെട്ടാണെന്നിരിക്കെ ജീവനക്കാരനിൽ വൈറസ് ബാധ ഉണ്ടായത് എങ്ങനെയെന്നു സ്ഥിരീകരിക്കാൻ കമ്പനിക്കോ പൊലീസിനോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് കോവിഡ്-19 തുടരന്വേഷണത്തിന് തടസ്സമാകുന്നു. എന്നാല്‍ കമ്പനിയിലെ ഒരു  ജീവനക്കാരൻ ചൈനീസ് പൗരനുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും വിദേശ യാത്രകളോ വിദേശിയരുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്തിട്ടില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

കമ്പനി അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന പരാതി ആദ്യം മുതല്‍ക്കേ ഉയര്‍ന്നിരുന്നു. നേരത്തെ ചൈനയിൽ നിന്നും കമ്പനി ഇറക്കുമതി ചെയ്ത കണ്ടെയ്‌നർ വഴിയാണ് വൈറസ് വന്നത് എന്നായിരുന്നു കമ്പനി അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാൽ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിലേക്ക് കണ്ടൈനറിന്റെ ഭാഗങ്ങൾ പരിശോധനയ്ക്കയക്കുകയും അതിൽ വൈറസ് സാന്നിദ്ധ്യം ഇല്ല എന്നും സ്ഥിരീകരിച്ചിരുന്നു. ചൈനീസ് യുവാവുമായി നടത്തിയ കൂടിക്കാഴ്ച രഹസ്യമാക്കി വയ്ക്കാനാണ് കമ്പനിയിലെ ജീവനക്കാരൻ ശ്രമിക്കുന്നത് എന്നാണ് പോലീസ് വാദം.

അറുപതോളം ജീവനക്കാർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്..


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം