മകന്‍റെ വിവാഹം ; മുഖ്യമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് എച് ഡി കുമാരസ്വാമി

ബെംഗളൂരു: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കാതെ മകൻ നിഖിൽ ഗൗഡയുടെ വിവാഹം നടത്തി എന്നതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം നേരിടുന്ന തങ്ങൾക്ക് പിന്തുണയേകിയതിനു മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് നന്ദി അറിയിച്ച് മുൻ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയുടെ ട്വീറ്റ്.

സാമൂഹിക അകലം പാലിക്കാതെയാണ് വിവാഹ ചടങ്ങുകൾ നടത്തിയത് എന്ന പ്രചാരണങ്ങൾ സജീവമാകുമ്പോഴും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു. ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ എല്ലാവിധ മുൻ കരുതലുകളും കുടുംബാംഗങ്ങൾ സ്വീകരിച്ചിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാദത്തോടെ വിവാദങ്ങൾ കെട്ടടങ്ങുകയായിരുന്നു. വളരെയധികം ബന്ധുക്കളുള്ള ഒരു വിവിഐപി കുടുംബമായിട്ട് പോലും വളരെ ലളിതമായ രീതിയിലും പരിമിതമായ ആൾ സാന്നിധ്യത്തിലും വിവാഹം നടത്തിയതിന് കുമാരസ്വാമി കുടുംബത്തെ യെദിയൂരപ്പ പ്രശംസിച്ചിരുന്നു.

രാഷ്ട്രീയമായ പക പോക്കലിനാണ് പലരും ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് മംഗളകരമായ വിവാഹകാര്യത്തില്‍ പോലും വിവാദങ്ങൾ ഉന്നയിക്കുന്നത് എന്നും കുമാരസ്വാമി ട്വിറ്ററിൽ കുറിച്ചിരുന്നു.

നിയമ ലംഘനം നടന്നിട്ടില്ലാത്തതിനാൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചയുടെ ആവശ്യമില്ല എന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം