കൊറോണക്കാലത്ത് പരീക്ഷകളെ നേരിടാൻ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ആപ്പ്

ബെംഗളൂരു : മാർച്ച്-ഏപ്രിൽ എന്നും പരീക്ഷകളുടെ കാലമാണ്. പക്ഷെ ഇക്കൊല്ലമത് ലോക്ക് ഡൗണിന്റെ കാലം കൂടിയാണ്. വീട്ടിലിരിപ്പാണെങ്കിലും പഠനത്തിന് ലോക്ക് ഡൌണ്‍ വേണ്ട എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അതിനു വേണ്ടി വിവധ മത്സരപ്പരീക്ഷകൾ നേരിടാൻ പോകുന്ന വിദ്യാർത്ഥികൾക്കായി സർക്കാർ പുതിയആ ആപ്പ്ളിക്കേഷൻ പുറത്തിറക്കി; ഗെറ്റ് സെറ്റ് ഗോ എന്നാണ് ആപ്പിന്റെ പേര്. NEET, KCET എന്നിങ്ങനെ വിവിധ എൻട്രൻസ് പരീക്ഷകൾക്കുള്ള ഓണ്ലൈൻ കോച്ചിങ് ഈ ആപ്പിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് രെജിസ്റ്റർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ, വിദ്യാഭ്യാസ മന്ത്രി ഡോ. സുരേഷ് കുമാർ എന്നിവർ ചേർന്ന് ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ബുധനാഴ്ച മുതൽ ആപ്ളിക്കേഷൻ ഉപയോഗിച്ചു തുടങ്ങാം.
ഓൺലൈൻ ക്ലാസ്സുകൾ, ക്ലാസ് വർക്ക്, ഹോം വർക്ക്, മോക്ക് ടെസ്റ്റ് എന്നിങ്ങനെ വിവിധ തലങ്ങളിലൂടെ കുട്ടികളെ പരീക്ഷകൾക്ക് സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം