സൗജന്യ പാൽ വിതരണം ഏപ്രിൽ 30 വരെ തുടരും 

ബെംഗളൂരു : കർണാടക മിൽക്ക് ഫെഡറേഷൻ (കെ എംഎഫ്) നിർധന കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ പാൽവിതരണം ഈ മാസം 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. ഒരു കുടുംബത്തിന് ഒരു ദിവസം ഒരു ലിറ്റർ പാൽ വീതമാണ് നൽകുന്നത്. കെ. എം എഫിൽ നിന്നും സർക്കാർ ലിറ്ററിന് 37 രൂപക്ക് പാൽ വാങ്ങിയ ശേഷമാണ് അർഹരായവർക്ക് വിതരണം ചെയ്യുന്നത്. 25.81 കോടി രൂപയാണ് സർക്കാർ ഇതിനായി നീക്കിവെച്ചിരിക്കുന്നത്. നിർധനരായവർ, ദിവസ വേതന തൊഴിലാളികൾ, ചേരിപ്രദേശത്തു താമസിക്കുന്നവർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

ലോക്ക് ഡൗണിനെ തുടർന്ന് ദിനം പ്രതി 17 ലക്ഷം പാൽ കെ എം എഫിന് അധികമായി സംഭരിക്കേണ്ടിവന്നിരുന്നു. ഇതു വിപണനം ചെയ്യാൻ സാധിക്കാത്തത് ക്ഷീര മേഖലയില്‍ വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാനും ക്ഷീരകർഷകരെ സഹായിക്കാനുമാണ് സൗജന്യ പാൽ വിതരണം സർക്കാർ ആരംഭിച്ചത്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം