നാലു മാസം പ്രായമായ കുഞ്ഞുൾപ്പെടെ ഒൻപതു പേർക്ക് കോവിഡ്

ബെംഗളൂരു : നാലു മാസം പ്രായമായ കുഞ്ഞുൾപ്പെടെ ഒൻപതു പേർക്ക് പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 427 ആയി. കൽബുർഗി 5, ബെംഗളൂരു 2, മൈസൂരു 2 എന്നിങ്ങനെയാണ് പുതുതായി രോഗബാധിച്ചവരുടെ കണക്കുകള്‍.

ബെംഗളൂരുവിൽ നിന്നുള്ള ഒരാള്‍ക്കും കൽബുർഗിയിൽൽ നിന്നുള്ള ഒരാള്‍ക്കും ഒഴികെ മറ്റ് ഏഴു പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.

മൈസൂരിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേരും നഞ്ജൻഗുഡ് ഫാർമ കമ്പനിയിലെ ജീവനക്കാരന്റെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്.

427 കോവിഡ് പോസിറ്റീവ് കേസുകളിൽ ബുധനാഴ്ച രണ്ടു പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 131 ആയി. ഇതു വരെ കോവിഡ്- 19 ബാധിച്ച് 17 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.

 

കോവിഡ് ബാധിതർ ജില്ല തിരിച്ച് 

ബെംഗളുരു അർബർ 91, മൈസൂരു 88, ബെലഗാവി 43, വിജയപുര 35, കലബുറഗി 35, ബാഗൽ കോട്ട് 21, ചിക്കബെല്ലാ പുര 16, ബിദാർ 15, ദക്ഷിണ കന്നഡ 15, ബെല്ലാരി 13, ബെംഗളൂരു റൂറൽ  12, മാണ്ഡ്യ 12, ഉത്തര കന്നഡ 11, ധാർവാഡ് 7, ഗദഗ് 4, ഉഡുപ്പി 12, ദാവനഗരെ 2, തുംകൂർ 2, ചിത്രദുർഗ്ഗ 1, കുടക് 1


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം