കോവിഡ് കാലത്ത് ബെംഗളുരു നഗരത്തിനൊരു ശുഭ വാര്‍ത്ത 

ബെംഗളൂരു : ലോക് ഡൗൺ കാലത്തെ ബെംഗളുരു നിവാസികളുടെ ഉപഭോഗ ശീലങ്ങൾ നഗരത്തിനു ഗുണകരമായി തീരുകയാണെന്ന് ബി ബി എം പിയുടെ ഖരമാലിന്യ പരിപാലന വിഭാഗം ഉദ്യോഗസ്ഥര്‍. മാർച്ചിൽ പ്രതിദിനം ശരാശരി 3990 മെട്രിക് ടൺ മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കപ്പെട്ടപ്പോൾ ഏപ്രിൽ മാസത്തിൽ ദിനേന ശരാശരി 3070 മെട്രിക് ടണ്ണായി അതു കുറഞ്ഞു. അനധികൃതമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. ശക്തമായ നിയമനടപടികളും സി സി ടി വി നിരീക്ഷണ സംവിധാനങ്ങളും ഉണ്ടായിന്നിരുന്നിട്ടും ആൾക്കാർ തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതു പതിവായിരുന്നു. എന്നാൽ ലോക് ഡൗൺ കാലമായതിനാൽ ആൾക്കാർ പുറത്തിറങ്ങുന്നത് കുറഞ്ഞതോടെ ഇതിലും ഗണ്യമായി കുറവു വന്നു. ആൾക്കാർ ഗാർഹിക മാലിന്യങ്ങൾ പുറം തള്ളാതെ വീട്ടിനു പുറത്ത് ശേഖരിച്ചു വെക്കുന്നത് കോർപ്പറേഷൻ ശുചീകരണ പ്രവർത്തകർക്കു മാലിന്യ ശേഖരണത്തിനും സഹായകരമായി മാറി.

ബെംഗളുരിലെ പ്രധാന മാലിന്യ സംസ്കരണ കേന്ദ്രങ്ങളായ കൃഷ്ണഹള്ളി, ചിക്കനമംഗല, ദൊ ഡ്ഡബിദര കല്ലു, കെ സി ഡി സി. സീഗെഹള്ളി,എം എസ് ജി പി, മിത്തഗനഹള്ളി എന്നിവിടങ്ങളിലേക്ക് സംസ്കരണത്തിനായി എത്തുന്ന മാലിന്യത്തിലും കുറവുണ്ട്. ഈ പ്ലാൻ്റുകളിൽ  മാർച്ചിൽ ദിവസം ശരാശരി 615 മെട്രിക് ടൺ മാലിന്യങ്ങൾ ആയിരുന്നു ലഭിച്ചത്. എന്നാൽ ഏപ്രിലില്‍ ഇതുവരെ ലഭിച്ച ശരാശരി  505 മെട്രിക് ടൺ മാത്രമാണ്. ഒരു ദിവസത്തിൽ ബെംഗളൂരു നഗരം പുറന്തള്ളുന്ന മാലിന്യങ്ങൾ 3500 മെട്രിക്ക് ടണ്ണാണ്. ഇതിൽ 85 ശതമാനവും ഗാർഹികമാലിന്യങ്ങളാണ്. ദ്രവമാലിന്യങ്ങളുടെ കണക്കിലും കുറവു വന്നിട്ടുണ്ട്. ദിവസനേ ശേഖരിക്കുന്നത് 1200 ടണ്ണായിരുന്നതെങ്കില്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി 850- 900 മെട്രിക് ടണ്ണായി ഇതും കുറഞ്ഞിട്ടുണ്ട്.

നഗരത്തിലെ മാലിന്യങ്ങളുടെ അളവുകൾ കുറയാൻ പ്രധാനകാരണം വിവാഹ ഹാളുകളും റസ്റ്റോറൻ്റുകളും പ്രവർത്തിക്കാത്തതാണെന്ന് ബി ബി എം പിയുടെ സോളിഡ് വേസ്റ്റ് മാനേജ്മെൻറ് റൗണ്ട് അംഗം എൻ എസ് രാമകാന്ത് അഭിപ്രായപെട്ടു. കൂടുതല്‍ മാലിന്യങ്ങള്‍ ഉണ്ടാകുന്നതും ഇവിടങ്ങളിലെ ആഘോഷപരിപാടികളില്‍  നിന്നാണ്.

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആള്‍ക്കാര്‍ കൂടുന്ന എല്ലാ ചടങ്ങുകള്‍ക്കും വിലക്കുള്ളതിനാല്‍ ആഘോഷങ്ങള്‍ തീരെ ഇല്ലാതായതും മാലിന്യങ്ങളുടെ വരവു കുറച്ചെന്നാണ് ശുചീകരണ വിഭാഗത്തിലെ ജീവനക്കാരും പറയുന്നത്. മാത്രമല്ല ലോക് ഡൌണിനെ തുടര്‍ന്നു ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ള വീട്ടുസാധനങ്ങള്‍ വാങ്ങുന്നതില്‍ വന്ന ഇടിവും മാലിന്യത്തിന്‍റെ തോതു കുറഞ്ഞതിനു കാരണമായി ഇവര്‍ ചൂണ്ടികാട്ടുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം