കോവിഡ് : രോഗമുക്തി നേടുന്നതിൽ കർണാടക ദേശീയ ശരാശരിക്കും മുന്നിൽ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത് ആശ്വാസം പകരുന്നു. കർണാടകയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. രോഗമുക്തി നേടുന്നവരുടെ ദേശീയ ശരാശരി 20.88 ആണ്.

കർണാടകയിൽ രോഗം സ്ഥിരീകരിച്ച 503 പേരിൽ 182 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 36.18 ശതമാനം പേരാണ് രോഗമുക്തിനേടിയത്. കേരളമാണ് തൊട്ടു മുന്നിൽ. 73.86 ശതമാനം പേരാണ് കേരളത്തിൽ രോഗമുക്തി നേടിയത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിലാണ് രോഗമുക്തി നേടിയവരുടെ എണ്ണം കുറവുള്ളത്. 14. 03 ശതമാനം പേർ മാത്രമാണ് മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയത്. കർണാടകത്തേക്കാൾ പിന്നിലാണ് തെലുങ്കാനയും ആന്ധ്രാ പ്രദേശും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗമുക്തവരായതിൽ കേരളം ഒന്നാമതും, രണ്ടാമതായി തമിഴ്നാടും മൂന്നാമതായി കർണാടകവുമാണ്.

കർണാടകയിൽ രോഗമുക്തി നേടുന്നവരിൽ കൂടുതലും ബെംഗളൂരുവിലാണ്. ഇവിടെ രോഗം സ്ഥിരീകരിച്ച 133 പേരിൽ 57 പേർ രോഗമുക്തി നേടി. മൈസൂരിൽ രോഗ ബാധിതരായ 89 പേരിൽ 38 പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു.

രോഗം നേരത്തെ കണ്ടെത്തിയാൽ വേഗത്തിൽ രോഗമുക്തി നേടാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേ സമയം വൈകി രോഗം കണ്ടെത്തുന്നത് സ്ഥിതി അപകടരമാക്കും.

എല്ലാ സംസ്ഥാനങ്ങളിലും ദേശീയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സാധാരണ രോഗം ഭേദമാകാൻ രണ്ടാഴ്ച സമയമാണ് ആശുപത്രിയിൽ കഴിയേണ്ടി വരുന്നത്. എന്നാൽ ചിലർക്ക് 20-22 ദിവസം വരെ വേണ്ടി വരുന്നു. 24 മണിക്കൂറിനുള്ളിൽ നടത്തുന്ന രണ്ടു ഫലങ്ങൾ നെഗറ്റീവ് ആകുമ്പോഴാണ് ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം