ദീപ്തി സൗജന്യ കിറ്റുകളുടെ വിതരണം

ബെംഗളുരു : ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ കിറ്റുകളുടെ വിതരണം ദാസറഹള്ളിയിലെ ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ പരിസരത്തു നടന്നു. പ്രശാന്ത് നഗര്‍, ചിക്കബാനവാര, മല്ലസാന്ദ്ര, ചൊക്കസാന്ദ്ര, പീന്യ, ദാസറഹള്ളി, എം.എസ്.പാളയ എന്നിവിടങ്ങളില്‍ നിന്നായി സ്ത്രീകളും വൃദ്ധജനങ്ങളുമടക്കം നൂറുകണക്കിനാളുകളാണ് കിറ്റുകള്‍ വാങ്ങാന്‍ എത്തിച്ചേര്‍ന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു വിതരണം നടത്തിയത്. ഗുണ നിലവാരമുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകളായിരുന്നു വിതരണം ചെയ്തത്. അസുഖബാധിതര്‍ക്ക് കിറ്റുകള്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. വിഷ്ണുമംഗലം കുമാര്‍, വി .സോമരാജന്‍, പി.വി സലീഷ്, കെ.സന്തോഷ് കുമാര്‍, ബേബി ജോണ്‍, കോശി ജോസഫ്, പി.കെ.സജി, ജോസഫ് ജോളി, കൊച്ചുമോന്‍, സി.ഡി. ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം