കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസമായി ആദ്യ ട്രെയിൻ ഇന്നു പുറപ്പെട്ടു

ഹൈദരാബാദ്: ലോക് ഡൗണിൽ രാജ്യത്തിൻ്റെ പലഭാഗങ്ങളിലായി കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസമായി ആദ്യ ട്രെയിൻ തെലങ്കാനയില്‍ നിന്നും ഇന്നു പുറപ്പെട്ടു.

1200 തൊഴിലാളികളുമായി തെലങ്കാനയിലെ ലിംഗമ്പള്ളിയിൽ നിന്ന് ജർഖണ്ഡിലെ ഹതിയ ജില്ലയിലേക്കാണ് ട്രെയിൻ പുറപ്പെട്ടത്.

തെലങ്കാന സർക്കാരിൻ്റെ അഭ്യർത്ഥന മാനിച്ചാണ് സൗത്ത് സെൻ്റട്രൽ റെയിൽവേ ട്രെയിൻ ആരംഭിച്ചത്. സാമൂഹിക അകലം അടക്കം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. 24 കോച്ചുകളിലായി 1200 ഓളം കുടിയേറ്റക്കാരുമായി പുലർച്ചെ 4.50 ന് ട്രെയിൻ തെലങ്കാനയിൽ നിന്നും പുറപ്പെട്ടുവെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു. ഇത്തരത്തില്‍ കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്നും അരുൺകുമാർ അറിയിച്ചു.
അന്തർസംസ്ഥാന യാത്ര സംബന്ധിച്ച് കേന്ദ്രം കഴിഞ്ഞ ആഴ്ച പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. അണുബാധയുടെ ലക്ഷണങ്ങളില്ലാത്ത വിദ്യാർത്ഥികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. രാജ്യത്തിന്‍റെ പല ഭാഗത്തായി ലക്ഷകണക്കിനു കുടിയേറ്റ തൊഴിലാളികളാണ് ലോക് ഡൗണിനു ശേഷം കുടുങ്ങി കിടക്കുന്നത്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം